നഗരത്തിൽ ചരക്ക് നീക്കം സുഗമമാകും; വല്ലാർപാടം- കൊച്ചി റോറോ സർവീസിന് തുടക്കം

roro-20
SHARE

കൊച്ചി നഗരത്തിനകത്തെ ചരക്ക് നീക്കം സുഗമമാക്കി കണ്ടെയ്നര്‍ റോറോ സര്‍വീസ്. വല്ലാര്‍പാടം ടെര്‍മിനിലിനെയും കൊച്ചി തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റോ റോ സര്‍വീസ് കഴിഞ്ഞ ഞായറാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. 375 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള രണ്ട് റോ റോകളാണ് സര്‍വീസ് നടത്തുന്നത്.

കൊച്ചിയിലെ നഗരത്തിരക്കിനിടയിലൂടെ വല്ലാര്‍പാടത്ത് നിന്ന് തുറമുഖത്തേക്കും തിരിച്ചുമുള്ള ചരക്കു നീക്കമാണ് കണ്ടെയ്നര്‍ റോ റോ സര്‍വീസിന് വഴിമാറുന്നത്. റോഡ് മാര്‍ഗമുള്ള 20 കിലോമീറ്ററുള്ള യാത്ര  റോ റോ സര്‍വീസ് വഴി മൂന്നു കിലോമീറ്ററായി ചുരുങ്ങുന്നു.  റോഡ് മാര്‍ഗം വല്ലാര്‍പാടത്ത് നിന്ന് വെല്ലിങ്ടണ്‍ ഐലന്‍ഡ് വരെ എത്താന്‍ ഒരു മണിക്കൂറെടുക്കുമെങ്കില്‍ കൊച്ചിക്കായലിലൂടെ ഇരുപത് മിനിട്ട് മതി. കണ്ടെയ്നര്‍ ടെര്‍മിനലിന് അടുത്തുള്ള ബോള്‍ഗാട്ടി ജട്ടിയില്‍ നിന്നാണ് റോ റോയുടെ സര്‍വീസ് തുടങ്ങുന്നത്. ആദി ശങ്കര, സി.വി രാമന്‍ എന്നീ രണ്ട് റോറോകളാണ് റൂട്ടില്‍ സര്‍വീസ് നടത്തുക. തുടക്കത്തില്‍ ആദി ശങ്കര മാത്രമാണ് സര്‍വീസ് നടത്തുന്നത്. തിരക്ക് കൂടുന്നതനുസരിച്ച് സി.വി രാമനും പ്രവര്‍ത്തനമാരംഭിക്കും. 

375 ടണ്‍ ഭാരം വഹിക്കാന്‍ റോറോയാക്കാകും. ഭാരത്തിന് അനുസരിച്ചാണ് നിരക്ക്. രാവിലെ എട്ടേമുക്കാലിനാണ് ആദ്യ സര്‍വീസ്. രാത്രി എട്ടോടെ സര്‍വീസവസാനിക്കും. കാപ്റ്റനുള്‍പ്പെടെ റോറോയില്‍ ആറ് ജീവനക്കാരുണ്ട്. പത്തു രൂപ നല്‍കിയാല്‍ പൊതുജനങ്ങള്‍ക്കും ബോള്‍ഗാട്ടി ജെട്ടിയില്‍ നിന്ന് വെല്ലിങ്ടണ്‍ വരെ റോ റോയില്‍ യാത്ര ചെയ്യാം. 

MORE IN CENTRAL
SHOW MORE
Loading...
Loading...