തഴക്കരയില്‍ കളശല്യം രൂക്ഷം; കൃഷിച്ചെലവ് ഉയരുന്നു; കർഷകർ ദുരിതത്തിൽ

paddy-24
SHARE

മാവേലിക്കര തഴക്കരയില്‍ പാടശേഖരങ്ങളിലെ കളശല്യം കര്‍ഷകര്‍ക്ക് വിനയാകുന്നു. വരിനെല്ല് എന്ന് കര്‍ഷകര്‍ വിളിക്കുന്ന കള പാടശഖരങ്ങളില്‍ നിറഞ്ഞതോടെ കൃഷിച്ചെലവ് മൂന്നിരട്ടിയായി ഉയര്‍ന്നു. തഴക്കരയില്‍ 60 ഏക്കറില്‍ കള നശിപ്പിക്കാന്‍ പാടം പൂര്‍ണമായി വീണ്ടും  ഉഴുതുമറിച്ചു.

മാവേലിക്കര തഴക്കര പാടശേഖരത്തില്‍ നെല്‍കൃഷിക്ക് ഭീഷണിയായി കര്‍ഷകര്‍ വരിനെല്ല് എന്നു വിളിക്കുന്ന കളശല്യം രൂക്ഷം.കൃഷിയിറക്കിയ 250 ഏക്കറില്‍ 60 ഏക്കറിലും  വ്യാപിച്ച വരിനെല്ല് നശിപ്പിക്കാന്‍ കളനാശിനി ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതേത്തുടര്‍ന്ന് ട്രാക്ടര്‍ ഉപയോഗിച്ച് നിലം പൂര്‍ണമായി ഉഴുതുമറിച്ച് വീണ്ടും നിലമൊരുക്കി ഞാറ് നടാനാണ് കര്‍ഷഖര്‍ ഉദ്ദേശിക്കുന്നത്.ട്രാക്ടര്‍ ഇറക്കാനാകാത്ത സ്ഥലങ്ങളില്‍ തൊഴിലാളികളെ നിര്‍ത്തി കളപിഴുത് കളയുകയാണ്.ഇക്കാരണത്താല്‍ കൃഷിച്ചിലവ് മൂന്നിരട്ടോയളം വര്‍ധിച്ചു. പലരും കടം വാങ്ങിയാണ് കൃഷിയിറക്കുന്നത്. കഴിഞ്ഞ സീസണ്‍മുതലാണ്ഓണാട്ടുകര മേഖലയിലെ പാടശഖരങ്ങളില്‍ കളശല്യം വര്‍ധിച്ചത്.

നിലമൊരുക്കിയശേഷം ഞാറ് നടുന്നതിനായി പുതിയകാവ് മഞ്ഞാടി ലെവല്‍ക്രോസിനു സമീപം നെല്‍ച്ചെടികിളിര്‍പ്പിച്ചിട്ടുണ്ട്. ബീഹാറുകാരായ തൊഴിലാളികളാണ് ഈ ജോലികള്‍ ചെയ്യുന്നത്. കള നശിപ്പിച്ച സ്ഥലത്ത് വീണ്ടും ഞാറ് നടാനും ആരംഭിച്ചു. 110 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ജ്യോതി വിത്താണ് തഴക്കരയില്‍ ഉപയോഗിക്കുന്നത്.മഴയെത്തുംമുന്‍പ് കൊയ്ത്ത് സാധ്യമാകുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്ക്.  സഹായം നല്‍കാന്‍ കൃഷിവകുപ്പ് ഇടപെടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

MORE IN CENTRAL
SHOW MORE
Loading...
Loading...