പദ്ധതി ബാക്കി തുക കണ്ടെത്തിയില്ല; നെട്ടോട്ടത്തിൽ ഉദയ കോളനി നിവാസികൾ

udaya-wb
SHARE

സ്വന്തം വീടെന്ന സ്വപ്നം എങ്ങനെ സാക്ഷാല്‍ക്കരിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് കൊച്ചി ഉദയ കോളനി നിവാസികള്‍. സര്‍ക്കാരിന്‍റെ പദ്ധതികള്‍ 

പലതുണ്ടെങ്കിലും അവശേഷിക്കുന്ന തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മിക്കവരും. ഓരോ വീട്ടുകാരും കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും കണ്ടെത്തിയാല്‍ മാത്രമേ വീടുപണി പൂര്‍ത്തിയാക്കാനാകൂ. 

സമൂഹസേവന ദൗത്യത്തിന്‍റെ ഭാഗമായി ഉദയ കോളനിയിലെത്തിയ സന്യസ്ത സമൂഹമാണ് താമസക്കാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ സഹായത്തോടെ പുതിയ വീടെന്ന ആശയം മുന്നോട്ട് വച്ചത്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്ന് നാലു ലക്ഷം രൂപയും അവശേഷിക്കുന്ന രണ്ട് ലക്ഷം രൂപ സന്യസ്ത സമൂഹം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇത് പ്രകാരം ആദ്യഘട്ടത്തില്‍ പതിനെട്ട് വീടുകള്‍ പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ മുപ്പതോളം വീടുകളുടെ നിര്‍മാണവും ആരംഭിച്ചു. പക്ഷേ സന്യസ്ത സമൂഹം സാമ്പത്തിക പ്രതിസന്ധിയിലായതോടെ നിര്‍മാണത്തിന് നല്‍കാമെന്നേറ്റ തുക കൈമാറാനായില്ല.

വീട് പണി പാതി വഴിയില്‍ മുടങ്ങിയതോടെ മിക്കവരും കിടക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയിലാണ്. അയല്‍ വീടുകളിലാണ് പലരും അന്തിയുറങ്ങുന്നത്. 

വീടുകളുടെ പണി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ സമൂഹത്തിലെ നല്ല മനസുകളുടെ പിന്തുണയും സഹായവുമാണ് ഇവര്‍ക്ക് വേണ്ടത്.

MORE IN CENTRAL
SHOW MORE
Loading...
Loading...