നാടുകാണിയിൽ ഉരുൾപൊട്ടലുണ്ടായിട്ട് രണ്ടു വര്‍ഷം; തകർന്ന ഭാഗം ഇന്നും അങ്ങനെതന്നെ

nadukani-ww
SHARE

കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന നാട്ടുകാണി ചുരം പാതയിൽ രണ്ട് വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ഭാഗം നന്നാക്കാൻ ഇനിയും 

നടപടിയില്ല. തകർന്ന ഭാഗത്തിലൂടെ കടന്നുപോവുന്ന  വാഹനങ്ങൾ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുളള അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടലിലാണ് സംസ്ഥാനാന്തരപാതയായ നാടുകാണി ചുരത്തിൽ ജാറത്തിന് സമീപം  200 മീറ്ററോളം ദൂരത്തിൽ പാത 

ഇടിഞ്ഞു താഴ്ന്നത്.  2 മാസത്തോളം ഗതാഗതം പൂർണമായും തടസുപ്പെട്ടിരുന്നു.  താൽക്കാലികമായി കല്ലും മണ്ണും നിരത്തി സൗകര്യപ്പെടുത്തിയാണ് ഗതാഗതം 

പുനസ്ഥാപിക്കാനായത്. കുത്തനെയുളള ഇറക്കത്തിനും കയറ്റത്തിനുമൊപ്പം ഒരു വശത്തേക്ക് ചരിഞ്ഞും നിൽക്കുന ഈ ഭാഗത്തിലൂടെ കയറുബോള്‍ 

ഭാരവാഹനങ്ങൾ  നിയന്ത്രണം വിട്ടാണ് അപകടം പതിവാകുന്നത്.  പുലർച്ചെ പ്ലൈവുഡ് ലോഡുമായി മൈസൂരുവിലേക്ക് പോവുകയായിരുന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലിനറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 

മൂന്നാഴ്ചക്കിടെ നാലാമത്തെ ചരക്കു വാഹനമാണ് മറിയുന്നത്. റോഡ് പുനർനിർമാണത്തിന് പഠനം നടത്താൻ സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ നൽകി 

ഡൽഹി സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിരുന്നു. വിദഗ്ധ സംഘമെത്തി പരിശോധന നടത്തിയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും പഠന റിപ്പോർട്ട് കൈമാറിയിട്ടില്ല. 

റോഡ് പുനർനിർമാണം വൈകുമ്പോള്‍ അപകടം ഒഴിവാകാന്‍ ശാസ്ത്രീയമായ അറ്റകുറ്റപണി നടത്താനും  അധികൃതർ തയാറാവുന്നില്ല. പാത 

നന്നാക്കിയില്ലെങ്കില്‍ ഈ വഴിയുളള ചരക്കു നീക്കം നിർത്തിവയ്ക്കാനാണ് ലോറി ഉടമകളുടെയും ഡ്രൈവർമാരുടെയും തീരുമാനം.

MORE IN CENTRAL
SHOW MORE
Loading...
Loading...