കുതിരാൻ തുറക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണണം; ആവശ്യവുമായി ടി എൻ പ്രതാപൻ

kuthirantunnel-04
SHARE

തൃശൂർ കുതിരാൻ തുരങ്കപ്പാത തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽ കാണണമെന്ന് ടി.എൻ.പ്രതാപൻ എം.പി. ഈ വിഷയത്തിൽ എല്ലാ കോൺഗ്രസ് എം.പിമാരും മുഖ്യമന്ത്രിയ്ക്കൊപ്പം പോകാൻ തയാറാണ്. പാറക്കല്ല് പൊട്ടിക്കുന്നതിനിടെ തുരങ്കത്തിന്റെ കോൺക്രീറ്റ് ഭിത്തിയിൽ വലിയ ദ്വാരം വീണത് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതാപൻ. 

കുതിരാൻ തുരങ്കത്തിന്റെ കോൺക്രീറ്റ് ഭിത്തിയിൽ വലിയ ദ്വാരം ഉണ്ടായത് കൂറ്റൻ പാറക്കല്ല് വീണായിരുന്നു. വേഗം തുരങ്കപ്പാത തുറക്കാൻ പരിസരത്തെ പാറക്കല്ലുകൾ പൊട്ടിച്ചു നീക്കുകന്പോഴായിരുന്നു ദ്വാരം വീണത്. വലിയ സുരക്ഷാ ഭീഷണി ഉയർത്തുകയാണ് പാറക്കല്ലുകളും മണ്ണും മരങ്ങളും. ഇതെല്ലാം, നീക്കാൻ ഇനിയും സമയമെടുക്കുമെന്ന് ഉറപ്പായി. പന്ത്രണ്ടു വർഷമായി മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാത നിർമാണം തുടങ്ങിയിട്ട്. തുരങ്കത്തിന്റെ നിർമാണം തുടങ്ങിയിട്ടും വർഷങ്ങളായി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർശനമായി ഇടപ്പെട്ടില്ലെങ്കിൽ ഇനിയും അലംഭാവം തുടരുമെന്ന് ടി.എൻ.പ്രതാപൻ എം.പി. പറഞ്ഞു.

രണ്ടു തുരങ്കങ്ങളിൽ ഒന്നിന്റെ കവാടം പൂർണമായും മണ്ണ് വന്നടിഞ്ഞു. ഈ മണ്ണ് നീക്കണം. ഇനി തുരങ്കം തുറന്നാലും ഗുരുതരമായ സുരക്ഷാഭീഷണി ഉയർത്തുകയാണ്. പ്രത്യേകിച്ച്, മഴക്കാലത്ത് കല്ലും മണ്ണും താഴേയ്ക്കു പതിക്കാനുള്ള സാധ്യതയും കൂടുതലാണ്. തുരങ്കത്തിന്റെ കവാടങ്ങളിലെ കോൺക്രീറ്റ് ഭിത്തിയുടെ ബലപരിശോധനയും ഉടൻ നടത്തണമെന്നാണ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെടുന്നത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...