കാട് കയറി നശിച്ച ഹോമിയോ ക്ലിനിക്ക് തുറക്കുന്നു

homeomulavukad-01
SHARE

രണ്ടുവര്‍ഷമായി അടഞ്ഞു കിടക്കുന്ന മുളവുകാട് ഹോമിയോ ക്ലിനിക്ക് തുറക്കാനൊരുങ്ങുന്നു. കാടുകയറി നശിച്ച പനമ്പുകാടുള്ള ഹോമിയോ ക്ലിനിക്കാണ് വീണ്ടും തുറക്കുന്നത്. ഉദ്ഘാടനം കഴി‍ഞ്ഞെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെ അടഞ്ഞു കിടക്കുകയായിരുന്നു.

2018ലായിരുന്നു മുളവ്കാട് ഹോമിയോ ക്ലിനിക്കിന്റെ ഉദ്ഘാടനം. വെള്ളവും വൈദ്യുതിയുമില്ലാതെ ഒരാഴ്ച്ചക്കുള്ളില്‍ തന്നെ അടച്ചു പൂട്ടി. 

കാട് കയറി നശിച്ച കേന്ദ്രം രണ്ട് മാസത്തിനകം വീണ്ടും തുറക്കാനാണ് നീക്കം. ക്ലിനിക്ക് തുറക്കുന്നതിനാണ് പഞ്ചായത്തിന്റെ പ്രഥമ പരിഗണനയെന്ന് അധികൃതരുടെ ഉറപ്പ്. 

പുതിയ കെട്ടിടം നിര്‍മിച്ചെങ്കിലും 15 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പഴയ കെട്ടിടത്തില്‍ തന്നെ ചികിത്സ തുടരുകയായിരുന്നു. പുതിയ കെട്ടിടത്തിലെ സൗകര്യങ്ങളിലേക്ക് ഉടന്‍ മാറാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍

MORE IN CENTRAL
SHOW MORE
Loading...
Loading...