കാഞ്ഞിരപ്പുഴ റോഡ് നിര്‍മാണം; വീതി കുറച്ചെന്ന് വ്യാപക പരാതി

kanjirappuzhwb
SHARE

പാലക്കാട് കാഞ്ഞിരപ്പുഴയിലെ റോഡ് നിര്‍മാണത്തില്‍ വ്യാപകപരാതി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് റോഡിന്റെ വീതി കുറച്ചതായാണ് 

ആക്ഷേപം. റോഡിന് ആവശ്യത്തിന് വീതിയുണ്ടെങ്കിലും ഉപയോഗപ്പെടുത്തുന്നില്ല. 

സാധാരണ എല്ലായിടത്തും റോഡിന് വീതിയില്ലാത്തതാണ് പ്രശ്നം. എന്നിലിവിടെ ചിറയ്ക്കല്‍പടി ജംക്്്ഷനില്‍ നിന്ന് കാഞ്ഞിരപ്പുഴ അണക്കെട്ടിലേക്കുളള 

റോഡിന് അത്ര വീതിയൊന്നും വേണ്ടായെന്നാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തീരുമാനമെടുത്തത്. പതിനേഴും ഇരുപതും മീറ്റര്‍ വരെ 

വീതിയുളള റോഡിന്റെ പതിനൊന്ന് മീറ്ററിലാണ് നിര്‍മാണം തുടരുന്നത്. ചിലയിടങ്ങളില്‍ മധ്യഭാഗത്തുകൂടിയാണ് ഒാട കടന്നുപോകുന്നതെന്ന് തോന്നും. 

   കയ്യേറ്റം ഒഴിപ്പിച്ച് റോഡിന്റെ അതിരിനോട് ചേര്‍ന്ന്, വെളളം ഒഴുകിപ്പോകാന്‍ ഒാട നിര്‍മിച്ചാല്‍ മതി. എന്നാലിത് പറയുന്നവരെ ഭീഷണിപ്പെടുത്താനും 

ആളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

   വിചിത്രമായ റോഡ് നിര്‍മാണമെന്ന് ആര്‍ക്കും തോന്നാം. കിഫ്ബി മാനദണ്ഡം പ്രകാരം ഏഴു മീറ്ററിലെ ടാറിങ് ഉള്‍പ്പെടെ 11.40 മീറ്റര്‍ മാത്രം മതിയെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥന്റെ വിശദീകരണം. 

MORE IN CENTRAL
SHOW MORE
Loading...
Loading...