പട്ടയവിതരണം വൈകുന്നു; പ്രതിഷേധവുമായി ഐക്യ മലഅരയ മഹാസഭ

pattayasamaram01
SHARE

കൈവശഭൂമിക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളിയില്‍ ഐക്യ മലഅരയ മഹാസഭയുടെ നേതൃത്വത്തില്‍ സമരം തുടരുന്നു. കോട്ടയം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പട്ടയവിതരണ നടപടികള്‍ വൈകുന്നതിലാണ് പ്രതിഷേധം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകളും രംഗതെത്തി. 

പട്ടികജാതി, പട്ടികവര്‍ഗകാരുടെ കൈവശഭൂമിക്ക് പട്ടയം അനുവദിച്ചുകൊണ്ട് കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.  ഇതനുസരിച്ച് ഇടുക്കി ജില്ലയില്‍ പട്ടയവിതരണ നടപടികള്‍ ചില വില്ലേജുകളില്‍ പൂര്‍ത്തിയായി, ചില വില്ലേജുകളില്‍ അപേക്ഷകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഇതുവരെ പട്ടയവിതരണത്തിന് ഒരു നടപടിയുണ്ട് ആരംഭിച്ചിട്ടില്ല. ഇതിലാണ് ആദിവാസി സമൂഹത്തിന്റെതുള്‍പ്പെടെ പ്രതിഷേധം. ആദ്യഘട്ടത്തില്‍ വില്ലേജ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പുഞ്ചവയലില്‍ അനിശ്ചിതകാലം സമരം ആരംഭിച്ചത്. 

2021 സമരവര്‍ഷമായി ആചരിക്കാനാണ് തീരുമാനം. പട്ടികജാതിക്കാരെയും, മലയോര കര്‍ഷകരെയും പങ്കാളികളാക്കി സമരം മറ്റ് ജില്ലകളിലേക്ക് വ്യാപിപിക്കാനാണ് സമര സമിതിയുടെ തീരുമാനം. വിവിധ ജില്ലകളില്‍ പഞ്ചായത്ത് തലത്തില്‍ പട്ടയ അവകാശ സമരസമിതികള്‍ക്കും രൂപം നല്‍കി. കേന്ദ്ര വന നിയമ പ്രകാരം വനം അളന്ന് ജെണ്ട കെട്ടി സംരക്ഷിത വനമായി നിലനിര്‍ത്തിയിട്ടുണ്ട് . ഇതിനു പുറത്തുള്ള ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് പട്ടയം ഇനിയും ലഭിക്കാത്തത്.

MORE IN CENTRAL
SHOW MORE
Loading...
Loading...