കാത്തിരിപ്പ് സഫലം; പെരിയവരൈ പാലം ജനങ്ങൾക്കായി തുറന്നു

bridge-10
SHARE

മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം നിർമ്മാണം പൂർത്തിയാക്കിയ മൂന്നാർ - ഉദുമൽപ്പേട്ട അന്തർ സംസ്ഥാനപാതയിലെ പെരിയവരൈ പാലം ജനങ്ങൾക്ക് തുറന്നു നൽകി. പൊതുമരാമത്ത്  മന്ത്രി ജി സുധാകരൻ ഓൺലൈനിലൂടെയാണ്  ഉദ്ഘാടനം നിർവ്വഹിച്ചത്.

2018 ഓഗസ്റ്റ് മാസത്തിലാണ് പ്രളയത്തിൽ  കന്നിമലയാർ കരകവിഞ്ഞ് പെരിയ വാരയിൽ  ബ്രിട്ടീഷുകാർ  പണികഴിപ്പിച്ച പാലം തകർന്നത്. തുടർന്ന് സമാന്തരമായി പാലം നിർമ്മിച്ചെങ്കിലും പിന്നീട്  മൂന്ന് തവണ പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതോടെ പുതിയ പാലം വേണമെന്ന ആവശ്യം ഉയർന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ നാലര കോടി രൂപ മുടക്കി പാലം നിർമ്മിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ  പൂർത്തിയാക്കി പൊതുമരാമത്ത്  മന്ത്രി ജി. സുധാകരൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു.

പരിപാടിയിൽ  വൈദ്യതി മന്ത്രി എം എം മണി , ദേവികുളം എം എൽ എ എസ്.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കാലങ്ങളുടെ കാത്തിരിപ്പിനുശേഷം പാലം യാഥാർഥ്യമായാതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും. പെട്ടിമുടി ദുരന്തമുണ്ടായപ്പോൾ  പാലത്തിന്റെ  അഭാവം വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ,  ഇതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. തുടർന്നാണ് പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചത്.

MORE IN CENTRAL
SHOW MORE
Loading...
Loading...