പന്നിയെ തുരത്താൻ ജലചക്രം; ഹിറ്റായി ജോർജ് വർഗീസിന്റെ കണ്ടുപിടുത്തം

wildboar-10
SHARE

ജലചക്രംകൊണ്ട് പന്നിയെതുരത്തി പത്തനംതിട്ടയില്‍ ഒരു കര്‍ഷകന്‍. മൈലപ്ര  മേലേക്കാലയില്‍ ജോര്‍ജ് വര്‍ഗീസ് ആണ് കൃഷിയിടത്തിലെത്തുന്ന പന്നികളെ തുരത്താന്‍  പുതുമാര്‍ഗം ആവിഷ്കരിച്ചത്.  വീട്ടിലെ പാഴ് വസ്തുക്കള്‍ ഉപയഗിച്ചാണ് നിര്‍മാണം. ഇതൊരു സംഗീതഉപകരണം ഒന്നുമല്ല. ജില്ലയിലെ മലയോര മേഖലയില്‍ കര്‍ഷകരുടെ ശത്രുവായ കാട്ടുപന്നിയെ തുരത്താന്‍ ജോര്‍ജ് വര്‍ഗീസ് കണ്ടെത്തിയ മാര്‍ഗമാണ്. 

കൃഷിയിടത്തിലെ ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് പ്രയോജനപ്പെടുത്തി, ഉപയോഗ ശൂന്യമായ പാത്രങ്ങളും, കുപ്പിയും ഉപയോഗിച്ചാണ് നിര്‍മിച്ചത്. വെള്ളത്തിന്റെ ശക്തിയില്‍ ചക്രം കറങ്ങി പാത്രങ്ങളില്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമാണ് പന്നികളെ അകറ്റുന്നത്. പരീക്ഷണം വിജയിച്ചതോടെ  പന്നികള്‍ അകന്നു. ഇപ്പോള്‍ കൃഷിയിടത്തില്‍ യന്ത്രം കാണാന്‍ വരുന്നവരുടെ തിരക്കുമായി.

MORE IN CENTRAL
SHOW MORE
Loading...
Loading...