ആനച്ചാലിന്റെ ആകാശ സൗന്ദര്യം നുകരാം; സഞ്ചാരികളെ ആകർഷിച്ച് ബലൂൺ യാത്ര

baloon-07
SHARE

ഇടുക്കി ആനച്ചാലില്‍  എയ്‌റോ ഡൈനാമിക് ബലൂണില്‍ ആകാശ കാഴ്ചകള്‍ ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്ക്. ആനച്ചാലിലെ  പനോരമിക് ഹെലിപ്പാടിലാണ് സാഹസിക സഞ്ചാരികളെ  ഏറെ ആകര്‍ഷിക്കുന്ന എയ്‌റോ ഡൈനാമിക് ബലൂണ്‍ പറത്തുന്നത്.

പച്ചവിരിച്ച മലനിരകളും മൊട്ടക്കുന്നുകളും നിറഞ്ഞ ഹൈറേഞ്ചിന്റെ  സൗന്ദര്യം  ആകാശത്തുനിന്ന് ഇങ്ങനെ കാണാം. അടിമാലി മൂന്നാര്‍ റൂട്ടില്‍ ആനച്ചാല്‍ പനോരമിക്ക് ഹെലിപ്പാടിലാണ്  സഞ്ചാരികളുമായി ദിവസവും ബലൂണുയരുന്നത്.

മൂന്നാര്‍ മലനിരകളും, അടിമാലിയിലെ ഗ്രാമങ്ങളും. പട്ടണങ്ങളുമെല്ലാം    ഇങ്ങനെ  കാണാം. മഞ്ഞ് പുതയ്ക്കുന്ന മലനിരകളുടെ ആകാശ കഴ്ചയാണ് ഏറ്റവും മനോഹരം. കാലാവസ്ഥ അനുകൂലമാകുന്നത് നോക്കി രാവിലെയും വൈകുന്നേരവുമാണ്  ബലൂണ്‍ പറത്തുന്നത്. ഉത്തരേന്ത്യന്‍ സഞ്ചാരികളാണ് ഏറ്റവും കൂടുതല്‍ ആകാശ കാഴ്ച ആസ്വദിക്കാന്‍ ഇവിടേയ്ക്ക് എത്തുന്നത്.  ബലൂണില്‍ പറക്കാന്‍ നാട്ടുകാരും എത്തുന്നുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...