ബീച്ചിലെ പോളപ്പായൽ നീക്കം ചെയ്തു; ഫോർട്ട്കൊച്ചിയിൽ സഞ്ചാരികളുടെ തിരക്ക്

fortkochi-02
SHARE

ഫോര്‍ട്ട് കൊച്ചി ബീച്ചിലെ മാലിന്യം നീക്കം ചെയ്ത് തുടങ്ങി. വേലിയേറ്റത്തിലടിയുന്ന പോളപ്പായലും പ്ലാസ്റ്റിക്കുമാണ് ഫോര്‍ട്ട് കൊച്ചിയില്‍ മലിനീകരണം രൂക്ഷമാക്കിയത്.ബീച്ചിലെ മാലിന്യപ്രശ്നത്തെപ്പറ്റി മനോരമ ന്യൂസ് വാര്‍ത്ത  നല്‍കിയിരുന്നു.

പോളപ്പായലും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടി ഫോര്‍ട്ട് കൊച്ചിയിലെ വിനോദസഞ്ചാരത്തിന് തടസം തീര്‍ത്തിരുന്ന ബീച്ചിലെ മാലിന്യം നീക്കം ചെയ്തു തുടങ്ങി. ഇതിനെത്തുടര്‍ന്ന് വിനോദസഞ്ചാരികളുടെ വന്‍ തിരക്കാണ് ബീച്ചില്‍ അനുഭവപ്പെടുന്നത്. മാലിന്യം നീക്കം ചെയ്തതുകൊണ്ട്  തന്നെ സഞ്ചാരികള്‍ക്ക് കടല്‍ത്തീരത്ത് ഇറങ്ങാന്‍ സാധിക്കുന്നുണ്ട്.ഒരുമാസം മുന്‍പ് മാലിന്യ നിര്‍മാര്‍ജന നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും  വേലിയേറ്റം എല്ലാം പഴയപടിയാക്കിയിരുന്നു.അധിക‍ൃതര്‍ നടപടി എടുക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയത്. 

കോവിഡിനൊപ്പം തന്നെ, പോളപ്പായലും മാലിന്യവും അഴുകിയ രൂക്ഷ ഗന്ധവും മാലിന്യം നിറഞ്ഞ പരിസരവും വിനോദസഞ്ചാരത്തെ മടുപ്പിച്ചിരുന്നു.എന്നാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെട്ടതോടെ വിദേശികളും സ്വദേശികളുമായ സഞ്ചാരികളാണ് ഫോര്‍ട്ട് കൊച്ചിയിലേക്കെത്തുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...