നീറ്റിലിറങ്ങി ഇരുട്ടുകുത്തി വള്ളങ്ങൾ; പ്രതീക്ഷയോടെ ഗോ തുരുത്ത്

gothuruth-02
SHARE

പറവൂരിലെ വള്ളംകളി പ്രേമികള്‍ക്ക് ഇത് പ്രതീക്ഷയുടെ പുതുവര്‍ഷമാണ്. ഗോതുരുത്തിന്‍റെ അഭിമാനമായ രണ്ട് ഇരുട്ടുകുത്തി വള്ളങ്ങള്‍ പുതുക്കി പണിത് പുതുവര്‍ഷാരംഭത്തില്‍ നീറ്റിലിറക്കി. 

ഗോതുരുത്തിന്‍റെ വള്ളംകളി പെരുമ നാടൊട്ടുക്കുമത്തിച്ച സെന്‍റ് സെബാസ്റ്റ്യന്‍സ് ഒന്നാമനും രണ്ടാമനുമാണ് പുതുപ്രതീക്ഷകളോടെ പുതിയ വര്‍ഷത്തില്‍ പുതിയ കരുത്തോടെ നീറ്റിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി മാലിപ്പുരയില്‍, എടത്വ കോവില്‍മുക്ക് സാബു ആചാരിയുട മേല്‍നോട്ടത്തിലായിരുന്നു ഇരുവള്ളങ്ങളുടെയും അറ്റകുറ്റപ്പണി. 1988ലാണ് സെന്‍റ് സെബാസ്റ്റ്യന്‍ ഒന്നാമന്‍ ഇതിനു മുന്‍പ് പുതുക്കി പണിതത്. ആദ്യമായി വള്ളം പുതുക്കി നിര്‍മിച്ച ഗോതുരുത്ത് പള്ളിക്കടവിലാണ് ഇരുവള്ളങ്ങളും നീറ്റിലിറക്കിയത്. 2020ലെ വള്ളം കളി മല്‍സരങ്ങള്‍ കോവിഡ് മൂലം മുടങ്ങിപ്പോയെങ്കിലും ഇക്കുറി ഓളപ്പരപ്പിലെ ആവേശപ്പോര് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. 

മല്‍സരവള്ളം കളിക്ക് പൂര്‍ണസജ്ജമെന്ന് പ്രഖ്യാപിച്ച് ഇരുവള്ളങ്ങളും പെരിയാറിലൂടെ ആവേശത്തുഴയെറിഞ്ഞ് കുതിച്ചപ്പോള്‍ ഗോതുരുത്തിന്‍റെ വള്ളംകളി ആവേശവും വീണ്ടും വാനോളമുയര്‍ന്നു.

MORE IN CENTRAL
SHOW MORE
Loading...
Loading...