അശരണർക്ക് താങ്ങാവാൻ നക്ഷത്രങ്ങളും പുൽക്കൂടുകളും നിർമിച്ച് വിദ്യാർഥികൾ; മാതൃക

charity-24
SHARE

ക്രിസ്മസ് വിപണിയിലേക്ക് നക്ഷത്രങ്ങളും പുല്‍ക്കൂടുകളും നിര്‍മിച്ചു നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് മൂവാറ്റുപുഴയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെയും മറ്റ് ക്ലബുകളിലെയും അംഗങ്ങളാണ് എല്‍ ഇ ഡി നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീയുമൊരുക്കി അശരണര്‍ക്ക് കൈതാങ്ങാകാനൊരുങ്ങുന്നത്.

ഈ ക്രിസ്മസ് കാലത്ത് നക്ഷത്രശോഭയുള്ള ഒരു കൈത്താങ്ങ് ഒരുക്കുകയാണ് തിരുമാറാടി സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍. ഇവര്‍ തന്നെ നിർമിക്കുന്ന എൽ.ഇ.ഡി നക്ഷത്രങ്ങളും, ചാർട്ട് പേപ്പറിൽ തയാറാക്കിയ ക്രിസ്തുമസ് ട്രീയും വിപണനത്തിനെത്തിച്ച് കിട്ടുന്ന ലാഭം ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. നക്ഷത്ര നിർമ്മാണ സാമഗ്രികളുടെ വില കിഴിച്ചാൽ ചെറിയ ലാഭം മാത്രമെ ലഭിക്കുവെങ്കിലും ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാലാകുന്ന സഹായമെത്തിച്ച് നല്‍കാനാണ് ഈ കുട്ടികളുടെ ശ്രമം.  കോവിഡ് സാഹചര്യത്തിൽ ഡിസംബറിൽ സാധാരണയായി നടത്താറുള്ള എൻ.എസ്.എസിൻ്റ സപ്തദിന  ക്യാംപ് ഇല്ലാത്തതിനാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്യാർത്ഥികൾ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലിരുന്നാണ് ക്രിസ്തുമസ് ട്രീയും, നക്ഷത്രവും, പുൽക്കൂടുമൊക്കെ തയാറാക്കുന്നത്.

വി.എച്ച്.എസ്.ഇ സംസ്ഥാന എൻ.എസ്.എസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സ്കില്‍ ട്രെയിനിങ്ങിന്റെ ഭാഗമായി, എൽ.ഇ.ഡി നക്ഷത്രങ്ങളുടെയും, ബൾബുകൾ നിർമ്മിക്കാനുള്ള പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ക്രിസ്മസ് അലങ്കാരങ്ങള്‍ തയാറാക്കുന്നതും.

MORE IN CENTRAL
SHOW MORE
Loading...
Loading...