പാഴ്​വസ്തുക്കൾ കൊണ്ട് 'പരിസ്ഥിതി സൗഹാർദ്ദ' പുൽക്കൂട്; വേറിട്ട ക്രിസ്മസ് കാഴ്ച

crib-24
SHARE

ക്രിസ്മസിനെ വരവേൽക്കാൻ സ്വന്തം വീടിന്റെ മുൻഭാഗം മുഴുവൻ പുൽകൂട് തീർത്തിരിക്കുകയാണ് ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശി മതിച്ചിപ്പറമ്പിൽ മാത്യു. പരിസ്ഥിതി സൗഹൃദമായ പുൽകൂടാണ് മാത്യു നിർമിച്ചിരിക്കുന്നത് . സ്വദേശത്തു നിന്നും വിദേശത്തു നിന്നും ശേഖരിച്ച പാഴ്‌വസ്തുക്കളുപയോഗിച്ചാണ് പുൽ കുട് നിർമാണം. 

വിദേശത്തായിരുന്ന മാത്യു കഴിഞ്ഞ ഇരുപത്തെട്ടു വർഷമായി ഇത്തരം പുൽകൂട് നിർമിക്കുന്നു.  വിദേശത്തുനിന്നും സ്വദേശത്തുനിന്നും ശേഖരിച്ച പാഴ് വസ്തുക്കളാണ് പുൽകൂട് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത് .പരിസ്ഥിതി സൗഹൃദ പുൽകൂട്  ആണ് എല്ലാ വർഷവും മാത്യു നിർമിക്കുന്നത്. പ്രകൃതിക്ക് ദോഷകരമാകുന്ന ഒരു വസ്തുക്കളും ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട വിവിധ  സ്ഥലങ്ങൾ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു ഗലിലി, ജെറുസലേം, നസറത്ത്, യൂദയ, ഹെറോദോസിന്റെ കൊട്ടാരം, പൂജരാജാക്കന്മാർ എല്ലാം ഇവിടുണ്ട്

ഡിസംബർ ഒന്നിന് പുൽക്കൂട് നിർമാണം തുടങ്ങും. ജനുവരി ആറിന് ഇത് മാറ്റും. പുൽകൂട് നിർമാണത്തിൽ സഹായവുമായി മക്കളുണ്ട്. വിദേശത്താണെങ്കിലും പുൽകൂട് ഒരുക്കുന്നതിന് ഡിസംബറിൽ മാത്യു നാട്ടിലെത്തും.

MORE IN CENTRAL
SHOW MORE
Loading...
Loading...