തൃശൂരിൽ ടാർ മിക്സിങ് പ്ലാന്റിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം

tar-mixing-01
SHARE

തൃശൂർ പുതുക്കാട് കണ്ണമ്പത്തൂരിൽ ടാർ മിക്സിങ് പ്ലാന്റിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്ലാന്റ് സ്ഥാപിക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം നാട്ടുകാർ തടഞ്ഞു. 

പുതുക്കാട് കണ്ണമ്പത്തൂര്‍ 12-ാം വാര്‍ഡില്‍ ടാര്‍ മിക്സിങ് പ്ലാന്റ്സ്ഥാപിക്കാൻ സ്വകാര്യ കന്പനി ശ്രമങ്ങൾ തുടങ്ങിയിരുന്നു.  പഴയ പാറമടക്ക്

സമീപം വലിയ വാഹനങ്ങളില്‍ എത്തിച്ച യന്ത്രങ്ങള്‍ഇറക്കുന്നതിനിടയിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്ലാന്റ്

പ്രവര്‍ത്തിച്ചാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്ന്ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഈ മേഖലയിൽ  ആയിരത്തിലേറെ

ആളുകളാണ് താമസിക്കുന്നത്. ജനവാസ മേഖലയില്‍ ടാറിങ് പ്ലാന്റ്സ്ഥാപിക്കുന്നത്  മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ

ആശങ്ക.

MORE IN CENTRAL
SHOW MORE
Loading...
Loading...