ഗ്ലാസ് കട്ടിങ് യൂണിറ്റിനെതിരെ പ്രതിഷേധം; നെല്ലികുഴിയിൽ സംഘർഷം

kothamangalam-wb
SHARE

കോതമംഗലം നെല്ലികുഴിയിൽ   ജനവാസ മേഖലയിൽ ഗ്ലാസ് കട്ടിങ് യൂണിറ്റ് തുടങ്ങുന്നതിനെതിരെ പ്രതിഷേധവും സംഘർഷവും.  സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരുക്കെറ്റു. പഞ്ചാത്തിന്റെ ഒത്താശയോടെയാണ് യൂണിറ്റ് തുടങ്ങുന്നതെന്ന് പരിസരവാസികൾ ആരോപിക്കുന്നു.

കോതമഗലം നെല്ലിക്കുഴി പഞ്ചായത്ത്‌ കെട്ടിടത്തിന് സമീപം വീടുകൾ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഗ്ലാസ് കട്ടിങ് യൂണിറ്റ് തുടങ്ങുനത്. ഇതിനെതിരെ പരിസരവാസികൾ നേരത്തെ തന്നെ പ്രതിഷേധം ഉയർത്തിയിട്ടും ഫലം ഉണ്ടായിരുന്നില്ല. 

ഒടുവിൽ യന്ത്രങ്ങൾ എത്തിച്ച് വാഹനത്തിൽ നിന്ന് ഇറക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടമ്മമാർ അടക്കമുള്ളവരും പ്രതിഷേധവുമായി സംഘടിച്ചത്.കട്ടിങ് യൂണിറ്റിന്റെ ഉടമയുടെ നേതൃത്വത്തിൽ ഗുണ്ടകൾ ഇവരെ മർദ്ദിച്ചു എന്നാണ് ആരോപണം 

MORE IN CENTRAL
SHOW MORE
Loading...
Loading...