കായല്‍ടൂറിസം ചലിച്ചുതുടങ്ങി; ഹൗസ്ബോട്ട് മേഖല പ്രതീക്ഷയിൽ

boat-wb
SHARE

കോവിഡ് ഇളവുകള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് കായല്‍ടൂറിസം മേഖല ചലിച്ചുതുടങ്ങി. ആലപ്പുഴയില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ ഏറെ പ്രതീക്ഷയിലാണ് ഹൗസ്ബോട്ട് മേഖല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സഞ്ചാരികളുമായുള്ള സവാരി.

ഡിടിപിസി ഓഫിസില്‍നിന്ന് നേരെ ഹൗസ് ബോട്ടിലേക്ക് എത്തുമ്പോള്‍ സുരക്ഷാ മുന്‍കരുതല്‍ പിന്നെയുമുണ്ട്. ഒരു ഹൗസ് ബോട്ടില്‍ പരമാവധി പത്തുപേര്‍ക്കേ സഞ്ചരിക്കാനാകു. ഒരു മുറിയിലാണെങ്കില്‍ രണ്ടുപേര്‍ക്ക് മാത്രം പ്രവേശനം. ജീവനക്കാരും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് പോകുന്നത്

ഫിനിഷിങ് പോയന്റില്‍ നിന്നും പള്ളാത്തുരുത്തിയില്‍നിന്നുമായി അന്‍പതോളം ബോട്ടുകള്‍ക്കാണ് രണ്ടുദിവസത്തിനിടെ ഓട്ടംലഭിച്ചത്. അടുത്തയാഴ്ചയോടെ വിനോദസഞ്ചാരികള്‍ കൂടുതലെത്തുമെന്നാണ് പ്രതീക്ഷ 

MORE IN CENTRAL
SHOW MORE
Loading...
Loading...