സിറ്റി ഗ്യാസ് വിതരണ പദ്ധതി ജില്ല മുഴുവനും; ഇനി പൈപ്പു വഴി ഗ്യാസെത്തും

citygas-19
SHARE

സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും നടപ്പാക്കാൻ തീരുമാനം. അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനം എടുക്കാൻ നിർദ്ദേശം നൽകി. 

സിലിണ്ടറുകള്‍ക്കുപകരം പൈപ്പ് ലൈനിലൂടെ പാചകവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ആദ്യം തുടങ്ങിയത് തൃക്കാക്കര നഗരസഭാ പരിധിയിലാണ്. 2500 വീടുകളിൽ നിലവിൽ ഗ്യാസ് ലഭിച്ചു തുടങ്ങി. 1500 വീടുകളിൽ പ്ലംബിങ് ജോലികൾ പൂർത്തിയായി. നിലവിൽ കരിങ്ങാച്ചിറ - കുണ്ടന്നൂർ -ഇടപ്പള്ളി - ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ആറ് മുനിസിപ്പാലിറ്റികളിലും ഇതിനുള്ള പ്രവർത്തനം ആരംഭിച്ചു.

ഒൻപത് സി.എൻ.ജി സ്റ്റേഷനുകൾക്കു പുറമെ വെല്ലിങ്ങ്ടൺ ഐലൻഡ്, കാലടി, പെരുമ്പാവൂർ, പൂത്തോട്ട തുടങ്ങിയ പ്രദേശങ്ങളിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനം എടുക്കാൻ നിർദ്ദേശം നൽകി. പദ്ധതി പ്രാവർത്തികമാകുന്നതോടെ 24 മണിക്കൂറും തടസമില്ലാതെ പ്രകൃതി വാതകം ആവശ്യാനുസരണം ഓരോ വീടുകളിലും ലഭിക്കും. സാധാരണ ലഭിക്കുന്ന എല്‍.പി.ജിയേക്കാള്‍ 30 ശതമാനം വിലക്കുറവിലായിരിക്കും വാതകം ലഭിക്കുന്നത് . ഗാർഹിക ഉപഭോക്താക്കൾക്കു പുറമെ സി.എൻ.ജി വാഹനങ്ങൾ, വാണിജ്യ ഉപഭോക്താക്കൾ, വ്യാവസായിക ഉപഭോക്താക്കൾ എന്നിവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പുതുവൈപ്പിൽ സ്ഥിതി ചെയ്യുന്ന പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽ നിന്നാണ് പ്രകൃതി വാതകം വിതരണം ചെയ്യുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...