കാട്ടാനശല്യത്തിൽ വലഞ്ഞ് കർഷകർ; കൃഷിനാശം

kothaelephant-01
SHARE

കോതമംഗലം ഞായപ്പള്ളിയില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകള്‍ ജനവാസ മേഖലകളിലിറങ്ങിയത് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ഞായപ്പള്ളിയില്‍ കുരങ്ങുകളും കാട്ടുപന്നികളും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് നിത്യസംഭവമാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കാട്ടാനക്കൂട്ടമിറങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കി. വിളവെടുക്കാറായ ഇരുനൂറ്റമ്പതോളം വാഴകളാണ് ആനകള്‍ ചവിട്ടി മെതിച്ചത്. റബറും ഇഞ്ചിയുമടക്കമുള്ള വിളകള്‍ ചവിട്ടി നശിപ്പിച്ചു. ഈ ഭാഗത്തെ കയ്യാലകളും വേലികളും ആനകള്‍ തകര്‍ത്തു. ആന നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പലരും വന്‍ തുക ലോണെടുത്താണ് കൃഷി ഇറക്കിയത്.

ആദ്യമായാണ് ഈ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത്. രണ്ട് ദിവസം തുടര്‍ച്ചയായി ജനവാസ മേഖലകളില്‍ ആനയിറങ്ങിയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...