തിരുവല്ല– ചങ്ങനാശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കല്ലൂര്‍കടവ് പാലം തകര്‍ച്ചയിൽ

kallooradavubridge-03
SHARE

തിരുവല്ല– ചങ്ങനാശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കല്ലൂര്‍കടവ് പാലം തകര്‍ച്ചയില്‍. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും  ദിനംതോറും കടന്നുപോകുന്ന പാലത്തിന്‍റെ അപ്രോച്ച് റോഡും തകര്‍ച്ചയിലാണ്. പുതിയ പാലം നിര്‍മിക്കുന്നതിന് മണ്ണുപരിശോധനയൊക്കെ നടന്നെങ്കിലും യാഥാര്‍ഥ്യമാകാത്തത്  പാലം പുനര്‍നിര്‍മാണം മാത്രമാണ്.

തിരുവല്ല മണ്ഡലത്തിലെ പെരിങ്ങര– ചങ്ങനാശേരിയുടെ ഭാഗമായ പായിപ്പാട് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് കല്ലൂര്‍കടവ് പാലം.(പാലം...കൂടുതല്‍ വാഹനങ്ങളുള്ള വിഷ്വല്‍സ്).തിരുവല്ല പെരുന്തുരുത്തിയില്‍ തുടങ്ങി തെങ്ങണ, പുതുപ്പള്ളി,  മണര്‍കാട് വഴി ഏറ്റുമാനൂര്‍ക്കുള്ള പാതയില്‍ പുളിമൂട്ടില്‍കടവിലാണ് ഈ പാലം. 48 വര്‍ഷം പഴക്കമുള്ള പാലത്തിന്‍റെ കൈവരികളും അടിഭാഗത്തെ കോണ്‍ക്രീറ്റും തകര്‍ന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി കടന്നുപോകുന്നത്. പാലത്തോട് ചേര്‍ന്നുള്ള റോഡ് നിറയെ കുഴികളായതിനാല്‍ യാത്രാദുരിതവും രൂക്ഷം. രാത്രികാലങ്ങളില്‍ ഇവിടെ ബൈക്ക് യാത്രക്കാരടക്കമുള്ളവര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.

പാലം പുനര്‍നിര്‍മാണത്തിനുള്ള ആലോചനകളൊക്കെ പൊതുമരാമത്ത് വകുപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി.മണ്ണുപരിശോധനയും മാസങ്ങള്‍ക്കുമുന്‍പേ നടന്നു. നടക്കാത്തത് പാലം പുനര്‍നിര്‍മാണം മാത്രമാണ്.തകര്‍ച്ചയിലായ പാലം പുന്‍നിര്‍മിക്കാന്‍ വലിയ അപകടങ്ങളുണ്ടാകുന്നതുവരെ കാത്തിരിക്കരുതെന്നാണ് യാത്രക്കാര്‍ പറയുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...