ആലപ്പുഴ ബൈപാസില്‍ ടാറിങ് ജോലികള്‍ ആരംഭിച്ചു

alappuzhabypass-01
SHARE

പൂര്‍ത്തീകരണത്തോട് അടുക്കുന്ന ആലപ്പുഴ ബൈപാസില്‍, ടാറിങ് ജോലികള്‍ ആരംഭിച്ചു. റയില്‍വെ മേല്‍പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതോടെ അതിവേഗത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. അടുത്തമാസം തന്നെ ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് മന്ത്രി ജി.സുധാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു 

ആറ് ദശാംശം എട്ട് കിലോമീറ്റര്‍ നീളമുള്ള ബൈപ്പാസില്‍ മൂന്നുകിലോമീറ്ററിലധികം എലിവേറ്റഡ്ഹൈവേയാണ്. ഇവിടെ ഏറിയദൂരം അസ്ഫാള്‍ട്ട് ടാറിങ് പൂര്‍ത്തിയായി. മഴകാരണം രണ്ടാഴ്ച വൈകിയ ജോലകള്‍ അതിവേഗമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ബിറ്റുമിന്‍ ടാറിങ് ആരംഭിച്ചതോടെ സ്വപ്നസാക്ഷാത്കാരത്തിന് തൊട്ടരികിലാണ് ആലപ്പുഴ. രണ്ട് റെയിൽവേ മേല്‍പാലങ്ങളുടെ നിര്‍മാണത്തിലുണ്ടായ ചില സാങ്കേതിക പിഴവുകളും ്റയില്‍വെയുടെ അനുമതി നീണ്ടതുമായിരുന്നു വലിയ തടസം. ഇവയെല്ലാം മറികടന്നാണ് 

രണ്ടരകിലോമീറ്ററിലധികം വരുന്ന പുതിയ സര്‍വീസ് റോഡുകളിലും ടാറിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ഒപ്പം സൗന്ദര്യവല്‍ക്കരണവും. ബൈപാസ് പൂര്‍ത്തിയാവുന്നതോടെ കുരുക്കില്‍പ്പെടാതെ പത്തുമിനിറ്റിനുള്ളില്‍ യാത്രക്കാര്‍ക്ക് ആലപ്പുഴ നഗരം കടന്നുപോകാനാകും

MORE IN CENTRAL
SHOW MORE
Loading...
Loading...