കരാറുകാരൻ മുങ്ങി; അരക്കോടിയുടെ ഓട നിർമാണം പാതി വഴിയിൽ; ദുരിതം

drainage-08
SHARE

അരക്കോടിയോളം രൂപ ചെലവഴിച്ച് നിർമിക്കുന്ന ഓടനിർമാണം പാതിവഴിയിൽ നിലച്ചു. ആലപ്പുഴ അമ്പലപ്പുഴയ്ക്ക് സമീപമാണ് കരാറുകാരന്‍ മുങ്ങിയതോടെ നിര്‍മാണം പ്രതിസന്ധിയിലായത്. ഓടകള്‍ക്ക് സ്ലാബിടാതെ വന്നതോടെ വ്യാപാരികള്‍ ദുരിതത്തിലുമായി.

ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തില്‍ ഓടകള്‍ ആഴംകൂട്ടി നിര്‍മിക്കുകയാണ്. ഇങ്ങനെ വളഞ്ഞവഴി ജംക്ഷനില്‍ തുടങ്ങിയ ഓടനിർമാണമാണ് നിലച്ചത്. പണിപകുതിയായപ്പോൾ കരാറുകാരൻ നിർമാണം നിർത്തിവെച്ചു. 48 ലക്ഷം രൂപാ ചെലവിൽ നിർമിക്കുന്ന ഓട ഇപ്പോൾ പാതി വഴിയിൽ കിടക്കുകയാണ്. 

നിര്‍മാണം നിലച്ചതോടെ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് വ്യാപാരികളാണ്. ഓടയുടെ സമീപത്തുള്ള കടകളിലേക്ക് കയറാൻ കഴിയാത്ത സ്ഥിതിയായി. സ്ളാബുകൾ നിരത്തിയിട്ടിരിക്കുന്നത് മൂലം കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്. 

MORE IN CENTRAL
SHOW MORE
Loading...
Loading...