പൊന്നാരി മംഗലത്തുകാർക്ക് ടോൾ വേണ്ട; തൽസ്ഥിതി തുടരാമെന്ന് കലക്ടർ

ponnarimangalam-30
SHARE

കൊച്ചി പൊന്നാരിമംഗലം ടോൾ പ്ലാസയിൽ നാട്ടുകാരിൽനിന്ന് ടോൾ ഈടാക്കാനുള്ള കരാറുകാരുടെ ശ്രമത്തിന് തിരിച്ചടി. ചേരാനെല്ലൂർ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലും ഏലൂർ മുൻസിപ്പാലിറ്റിയിലും സ്ഥിരതാമസക്കാരായ ആളുകളിൽനിന്നും ടോൾ ഈടാക്കാനുള്ള തീരുമാനത്തിന് തടയിട്ട കലക്ടർ തൽസ്ഥിതി തുടരാൻ  നിർദേശം നൽകി.

ടോൾ ഏർപ്പെടുത്തിയതിന് എതിരെ ഉയർന്ന ജനകീയ പ്രക്ഷോഭത്തിന് പിന്നാലെയാണ് ജില്ലാ കലക്ടറുടെ ഇടപെടൽ ഉണ്ടായത്.ദേശിയപാത അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ടോൾ പ്ലാസയിൽ തൽസ്ഥിതി തുടരാനും പ്രദേശവാസികളിൽനിന്ന് ടോൾ ഈടാക്കാനുമുള്ള തീരുമാനം പിൻവലിക്കാനും കലക്ടർ നിർദേശം നൽകി. ടോൾ ഇളവ് നൽകിയ മുൻ യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അതിന് അനുസരിച്ചു കരാറുകാർക്ക് നിർദേശം നൽകാനും കലക്ടർ അറിയിച്ചു. 

പ്രദേശവാസികളായ മുന്നൂറിൽ അധികം കുടുംബങ്ങൾ വിട്ടുനൽകിയ സ്ഥലത്താണ് കണ്ടെയ്നർ റോഡ് നിർമിച്ചിട്ടുള്ളത്. നിരവധി കുടുംബങ്ങളുടെ സന്നദ്ധതയുടെ ഫലമായാണ് റോഡ് പ്രവർത്തികമായത്.  ഈ സാഹചര്യത്തിൽ പ്രദേശവസികളിൽ നിന്നും ടോൾ ഈടാക്കുന്നത് മാനുഷികമല്ലെന്നോം യോഗം വിലയിരുത്തി.അതിനാൽ നിലവിലെ സ്ഥിതി അനുസരിച്ചു പ്രദേശവാസികൾക്ക് കുറഞ്ഞ തുകയിൽ  മാസം തോറുമുള്ള പാസ്സ് അനുവദിക്കണമെന്നും ധാരണയായി.  ഇതേ വിഷയത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ടോൾപ്ളാസയിലേക്ക് മാർച്ച് നടന്നിരുന്നു. വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം. പി, എം. എൽ. എ മാരായ എസ്. ശർമ, വി. കെ ഇബ്രാഹിംകുഞ്ഞ്, ടി. ജെ വിനോദ് എന്നിവരും പങ്കെടുത്തു.  

MORE IN CENTRAL
SHOW MORE
Loading...
Loading...