എറണാകുളത്ത് രോഗവ്യാപനം രൂക്ഷം; നിയന്ത്രണം കടുപ്പിക്കും

kochi-30
SHARE

കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ എറണാകുളത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണചുമതല ഏകോപിപ്പിക്കാന്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും. ജില്ലയില്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കണമെന്ന മുന്നറിയിപ്പുമായി ഐഎംഎയും രംഗത്തെത്തി.

എറണാകുളം ജില്ലയില്‍ ആകെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 16700 കടന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ മാത്രം കോവിഡ് ബാധിച്ചത് 5500 ഒാളം പേര്‍ക്കാണ്. പശ്ചിമകൊച്ചി, കൊച്ചി നഗരസഭ, തൃപ്പുണിത്തുറ തുടങ്ങിയ നഗരപ്രദേശങ്ങളില്‍ രോഗവ്യാപനം ഏറുകയാണ്. കടുത്ത നിയന്ത്രണങ്ങളും, ബോധവത്കരണവുമായി കോവിഡ് വ്യാപനം ചെറുക്കാനുള്ള നീക്കത്തിലാണ് ജില്ലാഭരണകൂടം. കോവിഡ് പ്രതിരോധം, എന്റെ ഉത്തരവാദിത്തമെന്ന പേരിലുള്ള ജനകീയ ബോധവത്കരണ പരിപാടിക്കും ജില്ലയില്‍ തുടക്കമിട്ടു. ആക്ടീവ് ക്ലസ്റ്ററുകളിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഏല്‍പിക്കും.

പശ്ചിമകൊച്ചിയിലും ഇതരസംസ്ഥാനതൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളിലും ജാഗ്രത കർശനമാക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ജില്ലയില്‍ അതീവഗുരുതരാവസ്ഥയാണ് നിലനില്‍ക്കുന്നത്. വരും ദിവസങ്ങളിലും രോഗവ്യാപന തോത് ഉയരും. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയോളം കേസുകളാണ് ഈ ദിവസങ്ങളിലായി ജില്ലയില്‍ ഉണ്ടാകുന്നതും. ദിനംപ്രതി കോവിഡ് പോസിറ്റീവാകുന്നവരുെട ശരാശരി നിരക്ക് അറുന്നൂറിന് മുകളിലേക്കും ഉയര്‍ന്നു.

MORE IN CENTRAL
SHOW MORE
Loading...
Loading...