കിടങ്ങൂര്‍ സൗത്തില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി ഭീമന്‍ കടന്നല്‍ക്കൂട്

kidangoor-kadanel-03
SHARE

കോട്ടയത്ത് കിടങ്ങൂര്‍ സൗത്തില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി ഭീമന്‍ കടന്നല്‍ക്കൂട്. മാന്താടി കവലയ്ക്ക് സമീപം റോഡിനോട് ചേര്‍ന്നാണ് കൂട് രൂപപ്പെട്ടത്. കൂട് നീക്കം ചെയ്യാന്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് നാട്ടുകാര്‍.  

കാട്ടാനയും കാട്ടുപന്നിയുമാണ് മറ്റിടങ്ങളില്‍ ഭീഷണിയെങ്കില്‍ കിടങ്ങൂരില്‍ നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത് ഇവരാണ്. കൂടിന് ഒരനക്കം തട്ടിയാല്‍ ജീവനുംകൊണ്ട് ഓടാന്‍ പോലും അവസരംകിട്ടിയെന്ന് വരില്ല. രാത്രി വീടുകളില്‍ വെട്ടം തെളിഞ്ഞാല്‍ കടന്നല്‍ക്കൂട്ടം മൂളിയടുക്കും. ജീവനെടുക്കാന്‍ കെല്‍പ്പുള്ള കടന്നല്‍ക്കൂട്ടതെ പേടിച്ച് കഴിയുന്ന ഇരുപതിലേറെ കുടുംബങ്ങളാണ്. മറ്റൊരു മരത്തിന്‍റെ ഉച്ചിയിലിരുന്ന കൂട് പുളിമരത്തിന്‍റെ താഴ്ന്ന ശിഖരത്തിലേക്ക് മാറിയത് ഈ അടുത്ത ദിവസമാണ്. 

കൂട് പൊളിച്ചടുക്കാന്‍ നാട്ടുകാര്‍ അഗ്നിരക്ഷാസേനയുടെ സഹായമാണ് ആദ്യം തേടിയത്. വന്യജീവിയായതിനാല്‍ ഇടപെടാനാകില്ലെന്ന വാദമുയര്‍ത്തി അവര്‍ കയ്യൊഴിഞ്ഞു. ഇത്തരം ബാധ ഒഴിപ്പിക്കുന്നവരെ സമീപിച്ചപ്പോള്‍ അയ്യായിരം വേണമെന്നായി. കോവിഡിനെ തുടര്‍ന്ന് മിക്കവരും കുത്തുപാളയെടുത്തതിനാല്‍ അതും ഉപേക്ഷിച്ചു. ഒടുവിലാണ് നാട്ടുകാര്‍ പഞ്ചായത്തിന്‍റെ സഹായം തേടിയത്. തദേശ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് കയ്യൊഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് നാട്ടുകാര്‍.

MORE IN CENTRAL
SHOW MORE
Loading...
Loading...