അശാസ്ത്രീയ റോഡ് നിര്‍മാണം; കഞ്ഞിപ്പാടത്ത് അപകടങ്ങള്‍ പതിവ്

roadrto-01
SHARE

ആലപ്പുഴ കഞ്ഞിപ്പാടത്ത് റോഡിന്റെ അശാസ്ത്രീയ നിര്‍മാണം അപകടമുണ്ടാക്കുന്നു. പതിനൊന്ന് കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് രണ്ടാഴ്ച മുമ്പാണ് നാടിന് സമര്‍പ്പിച്ചത്. അപകടം കൂടിയതോടെ പരിഹാര നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കി.

കഞ്ഞിപ്പാടം എസ്.എൻ. കവല റോഡിലാണ് ഈ അപകട വളവ്. വീതി കൂട്ടി പുനർനിർമിച്ച റോഡിൽ പക്ഷേ വളവ് പൂര്‍ണമായും നിവര്‍ന്നില്ല. മകനോടൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച പിതാവ് ഒരാഴ്ച മുൻപ് ഇവിടെയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. ഇങ്ങനെ ചെറുതും വലുതുമായ അപകടങ്ങള്‍ കൂടിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനയക്ക് എത്തിയത്. മൂന്ന് കൊടും വളവുകളുള്ള ഈ ഭാഗത്ത് റോഡിൽ റമ്പിൾ സ്ട്രിപ്പ്, സ്റ്റഡ് എന്നിവ സ്ഥാപിക്കുന്നത് ഉള്‍പ്പടെയാണ് പരിഗണിക്കുന്നത്

ആർ.ടി.ഒ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പാണ് തുടര്‍ നടപടികള്‍ കൈക്കൊള്ളേണ്ടത്. റോഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രവർത്തനങ്ങൾ വൈകാതെയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

MORE IN CENTRAL
SHOW MORE
Loading...
Loading...