കാട്ടാനകളെ കൊണ്ട് ഗതികെട്ട നാട്ടുകാർ കൃഷി സ്വയം വെട്ടിനശിപ്പിക്കാൻ തുടങ്ങുന്നു

kothamangalam-krishi-01
SHARE

നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ട് ഗതികെട്ട നാട്ടുകാർ കൃഷി സ്വയം വെട്ടിനശിപ്പിക്കാൻ തുടങ്ങുന്നു. വാഴയാണ് ആനയെ ആകര്ഷിക്കുന്നതെന്ന് തിരിച്ചറിഞ്ഞ കോതമംഗലത്തെ കർഷകരാണ് അവ കൂട്ടത്തോടെ വെട്ടിക്കളയുന്നത്. ഇങ്ങനെ മറ്റു കൃഷിയെങ്കിലും സംരക്ഷിക്കാമെന്നാണ് കണക്കുകൂട്ടൽ.  

ആഗ്രഹമുണ്ടായിട്ടല്ല, മറ്റ് മാർഗമൊന്നുമില്ലാത്തത് കൊണ്ട് തന്നെയാണ് നട്ടുനനച്ചു വളർത്തിയ വാഴയെല്ലാം കർഷകർ തന്നെ വെട്ടിനിരത്തുന്നത്. ഈ പുരയിടത്തിൽ മാത്രം എഴുന്നൂറ്റിയൻപതിലധികം വാഴകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ആനക്കൂട്ടത്തെ നിയന്ത്രിക്കാൻ പല വഴി തേടി. പലരോടും പരാതി പറഞ്ഞു, ഒരു ഗതിയും ഇല്ലെന്ന് ഉറപ്പായപ്പോൾ മറ്റു കൃഷിയെങ്കിലും സംരക്ഷിക്കാനാണ് ഈ കടുംകൈ.  വാഴയെല്ലാം വെട്ടിയ ശേഷം വീണ്ടും തളിർക്കാതിരിക്കാൻ തടയിൽ ഡിസലൊഴിക്കണം. 

വാഴ തേടി വരുന്ന ആനക്കൂട്ടം ചേമ്പും കശുമാവും കപ്പകൃഷിയുമെല്ലാം നശിപ്പിച്ചാണ് മടങ്ങുന്നത്. ശാസ്ത്രീയമായി കെട്ടിയുണ്ടാക്കിയ കയ്യാലകളും ജലസേചന പൈപ്പുകളും തകർക്കുന്നു. 

ആനയിറങ്ങുന്നത് പതിവാകുമ്പോൾ ഈ മാർഗം തന്നെ പിന്തുടരേണ്ട അവസ്ഥയിലാണ് മറ്റു കർഷകരും. 

MORE IN CENTRAL
SHOW MORE
Loading...
Loading...