വട്ടവടപഴത്തോട്ടത്തിൽ കാട്ടാന ആക്രമണത്തിൽ ഏക്കറ് കണക്കിന് കൃഷിനാശം

vattavada
SHARE

ഇടുക്കി വട്ടവടപഴത്തോട്ടത്തിൽ കാട്ടാന ആക്രമണത്തിൽ ഏക്കറ് കണക്കിന് കൃഷിനാശം. കൃഷിക്ക് കാവൽ കിടന്ന കർഷകന്‍  തലനാരിഴയ്ക്കാണ്  രക്ഷപ്പെട്ടത് . കാട്ടാന അടിച്ച് തകർത്ത ഷെഡിൽ ഒരു രാത്രി മുഴുവൻ ഇയാൾ അബോധാവസ്ഥയിൽ കിടന്നു.

വട്ടവട പഴത്തോട്ടത്തിൽ രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക നാശമാണ് വിതച്ചത്. ഏക്കറ് കണിക്കിന് കൃഷി നശിപ്പിച്ചു. കൃഷിയിടത്തിലെ ഷെഡും കാട്ടാനക്കൂട്ടം തകർത്തു. ഷെഡിൽ ഉറങ്ങിക്കിടന്നിരുന്ന വെങ്കിടേഷ് കാട്ടനയെ കണ്ട് ഭയന്ന് അബോധാവസ്ഥയിലായി. രാവിലെയായിട്ടും വെങ്കിടേഷിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോളാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഇയാളെ കണ്ടത്. പരിക്കുകളൊന്നും പറ്റിയില്ലെങ്കിലും മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നെന്ന് വെങ്കിടേഷ് പറയുന്നു.

മൂന്നേക്കർ സ്ഥലത്തെ ക്യാരറ്റ്, കാബേജ്, ബീട്രൂട്ട് തുടങ്ങിയ കൃഷികൾ പൂർണമായും നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്.

വനം വകുപ്പ് അധികൃതരെത്തി ആനയെ കടുകയറ്റുന്നതിന് നടപടി സ്വീകരിച്ചെങ്കിലും. കർഷകർക്ക് നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനു  നടപടി സ്വീകരിക്കണമെന്നാണ് കർഷകര്‍ ആവശ്യപ്പെടുന്നു.

MORE IN CENTRAL
SHOW MORE
Loading...
Loading...