വാഗ്ദാനം മാത്രം; ഇനിയും തുറന്നു കൊടുക്കാതെ കെഎസ്ആര്‍ടിസി ഡിപ്പോ

thodupuzhaksrtc4
SHARE

തൊടുപുഴയില്‍ പതിനാലു കോടി മുടക്കിയ കെഎസ്ആര്‍ടിസി ഡിപ്പോ പെതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍  ചെറുവിരലനക്കാതെ അധികൃതര്‍. ഒന്നര കോടി രൂപകൂടി ലഭിച്ചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞു തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. ഈ മാസം പത്തിന് പ്രവര്‍ത്തനം തുടങ്ങാമെന്നായിരുന്നു എറ്റവുമൊടുവിലെ വാഗ്ദാനം.  

 ആറര കോടി മുതൽ മുടക്കിൽ പൂർത്തിയാക്കാനിരുന്ന തൊഴുപുഴ കെ.എസ്.ആർ ടി.സി ബസ് സ്റ്റാൻഡ് നിർമ്മാണം തുടങ്ങിയിട്ട്  7 വര്‍ഷമായി,  പതിനാല്  കോടി ചെലവഴിച്ചിട്ടും ഇതു വരെ പൂർത്തിയാക്കനായിട്ടില്ല.  

ഈ നാലുനില കെട്ടിടം കാഴ്ച്ചയില്‍ പ്രേതാലയം പോലെയെങ്കിലും തലപ്പത്തുള്ളവര്‍ക്ക് ഇതൊരു പൊന്‍മുട്ടയിടുന്ന താറാവാണ്.  

MORE IN CENTRAL
SHOW MORE
Loading...
Loading...