കോവിഡ് കാലത്ത് കോതമംഗലത്തൊരു കൊയ്ത്തുല്‍സവം

koythulasavam-02
SHARE

കോവിഡ് കാലത്ത് കോതമംഗലത്തൊരു കൊയ്ത്തുല്‍സവം. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത നെല്ല് എം.എംല്‍.എയുടെ നേതൃത്വത്തില്‍ കൊയ്തെടുത്തു. പാടത്തായിരുന്നില്ല കൃഷിയിറക്കിയത്. 

നെല്‍ക്കതിരുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നിവിടം പാടമല്ല, തരിശിടമാണ്.. ഒരുകൂട്ടം മനുഷ്യരുടെ കൃഷിയോടുള്ള അടങ്ങാത്ത സ്നേഹവും, അധ്വാനവുമാണ് ഈ കാണുന്ന നൂറുമേനിചന്തത്തിനു പിന്നില്‍ െവറുതേ കിടന്ന ഭൂമി, പാകപ്പെടുത്തി വിത്തിറക്കി,, വളര്‍ന്ന് കതിരായി.   ഒടുവില്‍ പാട്ടിനൊപ്പം കൊയ്തിറക്കി, .. 

കോതംമഗംലം എം.എല്‍.എയായിരുന്നു കതിരുകൊയ്യാന്‍ ആദ്യം അരിവാളെടുത്തത് പിന്നാലെ സാമൂഹിക അകലം പാലിച്ച് എല്ലാവരും ചേര്‍ന്ന് കൊയ്തു..ചെറുകറ്റകള്‍ തലച്ചുവടായി കൊണ്ടുപോയി..സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കുത്തുകുഴി സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. 

വലിയപാറയിലെ തിരുതാളില്‍ ജോയിയുടെ രണ്ടരയേക്കര്‍ സ്ഥലം കൃഷിക്കായി വിട്ടുകൊടുത്തു. കൃഷിക്കാര്‍ക്കാവശ്യമായ സാമ്പത്തികസഹായമെല്ലാം ബാങ്ക് നല്‍കി... ജ്യോതി വിത്തുഭയോഗിച്ച് നടത്തിയ കൃഷിയില്‍ പ്രതീക്ഷിച്ചതിലും നല്ല വിളവാണ് ലഭിച്ചത്.

MORE IN CENTRAL
SHOW MORE
Loading...
Loading...