മറ്റത്തൂരിൽ ആഞ്ഞുവീശി ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം

mattathur-wb
SHARE

തൃശൂര്‍ മറ്റത്തൂര്‍ മേഖലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. നൂറുകണക്കിനു മരങ്ങളും കാര്‍ഷിക വിളകളും നിലംപൊത്തി. 

 തിങ്കളാഴ്ച രാത്രി എട്ടരയോടെ വീശിയ കാറ്റാണ് മറ്റത്തൂരിനെ പിടിച്ചുലച്ചത്. മറ്റത്തൂരിലെ നാഡിപ്പാറയിലും ചെമ്പൂച്ചിറയിലും ചുഴലിക്കാറ്റ് ആഞ്ഞുവീശി. 

ഒട്ടേറെ വീടുകള്‍ക്കു മീതേയ്ക്കു മരങ്ങള്‍ കടപുഴകി. മേല്‍ക്കൂരയായി കെട്ടിയിരുന്ന ഇരുമ്പു ഷീറ്റുകളും മറിഞ്ഞു വീണു. നൂറുകണക്കിനു വാഴകള്‍ ഒടിഞ്ഞു 

വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണതോടെ വൈദ്യുതി വിതരണം താറുമാറായി. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റ് വ്യാപക നാശമാണ് 

വിതച്ചത്. വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ നടപടി തുടരുകയാണ്. രാത്രിയായതിനാല്‍ നിരത്തുകള്‍ വിജനമായിരുന്നു. അതുക്കൊണ്ടുതന്നെ ആളപായം സംഭവിച്ചില്ല. പലയിടത്തും റോഡു ഗതാഗതം തടസപ്പെട്ടു. മരങ്ങള്‍ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കാറ്റിനു പിന്നാലെ കനത്ത മഴയും പെയ്തു. കാര്‍ഷിക വിളകള്‍ നശിച്ചതിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

MORE IN CENTRAL
SHOW MORE
Loading...
Loading...