നിർമിച്ച് ഒരു വർഷമായില്ല; ഇക്കാനഗറിൽ സംരക്ഷണഭിത്തി തകർന്ന് റോഡ് താഴ്ന്നു

road-wb
SHARE

നിർമാണം പൂർത്തിയാക്കി ഒരു വർഷം പിന്നിടും മുമ്പ് സംരക്ഷണഭിത്തി തകർന്ന് റോഡ് ഇടിഞ്ഞ് താഴ്ന്നു. 9 ലക്ഷം രൂപ മുടക്കി മൂന്നാര്‍ ഇക്കാനഗറില്‍ നിര്‍മിച്ച റോഡാണ് തകർന്നത്.  അശാസ്ത്രീയ നിര്‍മാണമാണ് റോഡ് തകരാന്‍ കാരണമെന്ന് ആരോപണം.

കഴിഞ്ഞ വര്‍ഷത്തെ  പ്രളയത്തിലാണ് മൂന്നാര്‍ ഇക്കാ നഗറിൽ നിന്നും  കോളജിലേയ്ക്കുള്ള റോഡ് തകർന്നത്.  തുടര്‍ന്ന്  9 ലക്ഷം രൂപ ചിലവഴിച്ചാണ്  സംരക്ഷണഭിത്തി നിർമ്മിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയത്. എന്നാൽ മഴ ആരംഭിച്ചതോടെ സംരക്ഷണ ഭിത്തിയുടെ അടിഭാഗം തകർന്ന് റോഡ് ഇടിഞ്ഞ് 

താഴ്ന്ന് അപകടാവസ്ഥയിലായി. ബാക്കിയുള്ള സംരക്ഷണഭിത്തിക്ക് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനത്തിലെ അശാസ്ത്രീയതയാണ് സംരക്ഷണ ഭിത്തി തകരാന്‍ കാരണമെന്ന്  ആരോപണം ശ്കതമായവൈദ്യുത വകുപ്പ് , പൊതുമരാമത്ത് വകുപ്പ് ഓഫീസ്, മൂന്നാര്‍  കോളജ് എന്നിവടങ്ങളിലേക്കും. നിരവധി കുടുംബങ്ങൾക്കും ആശ്രയമായ റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE
Loading...
Loading...