നീതി ഇല്ല; മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ സമീപത്ത് തമാസിച്ചവർ വാടക വീട്ടിൽ തന്നെ

maraduhome-03
SHARE

മരടില്‍ നിയമംലംഘിച്ച് പണിത ഫ്ലാറ്റുകള്‍ സുപ്രീകോടതി വിധിയനുസരിച്ച്  പൊളിച്ച് മാസങ്ങളായിട്ടും നീതി ലഭിക്കാതെ നാട്ടുകാര്‍. പൊളിച്ച ഫ്ലാറ്റുകള്‍ക്ക് സമീപത്തുനിന്ന് അധികത‍ൃരുടെ നിര്‍ദേശാനുസരണം മാറി താമസിച്ചവര്‍ ഈ കോവിഡ് കാലത്തും സ്വന്തം കീശയില്‍നിന്ന് വാടകനല്‍കേണ്ട ഗതികേടിലാണ്. വീടുകള്‍ക്കുണ്ടായ കേടുപാടിന് പലര്‍ക്കും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.  

നെട്ടൂരിലെ ആല്‍ഫ സെറിന്‍ ഫ്ളാറ്റിലെ നീന്തല്‍ക്കുളം പൊളിക്കാന്‍ ആരംഭിച്ചതോടെയാണ് തൊട്ടടുത്ത ദിനേശന്‍റെ വീടിന്‍റെ അടിത്തറ ഇളകിത്തുടങ്ങിയത് . ഭിത്തികളില്‍ വിള്ളല്‍ വീണു. ഫ്ലാറ്റുകള്‍ നിലംപൊത്തി ആറുമാസം കഴിയുമ്പോള്‍ സ്വന്തം വീട് നന്നാക്കുകയെന്നത് ദിനേശന്റെ മാത്രം ബാധ്യതയായി . ഫ്ളാറ്റ് പൊളിക്കുമ്പോള്‍ വീടുകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ പൊളിക്കല്‍ കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായിരുന്നു ഉത്തരവാദിത്വം. ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തവര്‍ ഒരുപാടുപേരുണ്ട്. 

സമീപത്തെ വീടുകളിലും സ്ഫോടനശേഷമുണ്ടായ വിള്ളലുകള്‍ അതേപടിയുണ്ട്. വാടകവീടുകളിലേക്ക് മാറിയ പലര്‍ക്കും ഇപ്പോഴും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്താനായിട്ടില്ല. വീട്ടുവാടക നല്‍കാമെന്ന അധികൃതരുടെ ഉറപ്പും ലംഘിക്കപ്പെട്ടു. ആദ്യ മൂന്നുമാസം വാടകനല്‍കിയ മരട് നഗരസഭ പിന്നെ ഈ വഴി തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...