ഒട്ടകത്തലമേട്ടില്‍ സംരക്ഷണഭിത്തി; ഉരുൾപൊട്ടൽ മേഖലയ്ക്ക് സംരക്ഷണമാകും

landslide-wb
SHARE

ഇടുക്കി ഒട്ടകത്തലമേട്ടിലെ ഉരുൾപൊട്ടൽ മേഖലകൾക്ക് സംരക്ഷണ പദ്ധതിയുമായി  മണ്ണ് സംരക്ഷണ വകുപ്പ്. റീ-ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 66 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

 കുമളിയിലെ ഒട്ടകത്തലമേട്ടിൽ  കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെയും മഴക്കാലത്ത് നിരവധി തവണയാണ് ഉരുൾപൊട്ടിയത്. ഇത് ടൗണില്‍  ഉള്‍പ്പടെ  വെള്ളപ്പെക്കത്തിനും കാരണമായി. മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രദേശം സംരക്ഷിക്കാനുള്ള പദ്ധതി ആരംഭിച്ചത്. മണ്ണൊലിപ്പ് 

തടയുന്നതിനായി മതിലുകള്‍  നിർമിക്കുന്നതാണ്  പ്രധാന രീതി. ചെടികള്‍  നട്ടുപാലിച്ചും മണ്ണൊലിപ്പ് തടയാന്‍ ശ്രമിക്കുന്നു.

റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 66ലക്ഷം രൂപ ആദ്യഘട്ടമായി അനുവദിച്ചു. പദ്ധതിക്കായി ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ തുടർച്ചയായി ഉണ്ടാകുന്ന ഉരുൾപൊട്ടലും, മണ്ണിടിച്ചിലും നിയന്ത്രിക്കാന്‍  കഴിയുമെന്നാണ്  വിലയിരുത്തല്‍.

MORE IN CENTRAL
SHOW MORE
Loading...
Loading...