തൊഴിലാളികളെ കിട്ടാനില്ല; വിലയിടിവിനു പിന്നാലെ വിളവെടുപ്പും പ്രതിസന്ധിയില്‍

cardamom-wb
SHARE

വിലയിടിവിനൊപ്പം വിളവെടുക്കാനും കഴിയാതെ പ്രതിസന്ധിയിലാണ് ഇടുക്കിയിലെ ഏലം കൃഷി.  കോവിഡ് വ്യാപനമേറുന്നതിനാല്‍  അതിഥി തൊഴിലാളികളെ കിട്ടാനില്ലാത്തതാണ്  പ്രതിസന്ധി. 

4500 രൂപ വരെ വിലയയുണ്ടായിരുന്ന ഏലത്തിന് ഇപ്പോള്‍ രണ്ടായിരത്തില്‍  താഴെയാണ് വില.  കുത്തനെവില ഇടിഞ്ഞതിനൊപ്പം ഏലം കൃഷിപരിപാലനവും തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍ മുടങ്ങി.  രാജാക്കാട്, ശാന്തമ്പാറ, സേനാപതി, ബൈസണ്‍വാലി, പൂപ്പാറ, ഉടുമ്പന്‍ചോല അടക്കമുള്ള തോട്ടം 

മേഖലയിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ എത്തിയിരുന്നത് തമിഴ്‌നാട് ബോഡിനായ്ക്കന്നൂരില്‍ നിന്നുമാണ്. എന്നാല്‍ ഇവിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ  തൊഴിലാളികള്‍ എത്താതായി.  മുപ്പതും നാല്‍പതും തൊഴിലാളികള്‍ നിന്ന് ജോലി ചെയ്തിരുന്ന തോട്ടങ്ങളില്‍ മൂന്നും നാലും തൊഴിലാളികളെ വച്ചാണ് വിളവെടുപ്പ് നടത്തുന്നത്.

പരിപാലനം കുറഞ്ഞതോടെ  ഏലത്തോട്ടങ്ങളില്‍  രോഗബാധയും, കീട ശല്യവും രുക്ഷമാണ്. ഇടവിട്ട് മഴ പെയ്യുന്നതിനാല്‍  കായ്കള്‍ അഴുകി   നശിക്കുന്നുമുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...