വടക്കൻ പറവൂരിൽ തോടുകൾക്ക് ആഴം കൂട്ടുന്നു; നവീകരിക്കുന്നത് 25 തോടുകൾ

paravoor-29
SHARE

പ്രളയഭീതി ഉയര്‍ത്തി വീണ്ടും മഴകനക്കുമ്പോള്‍ വടക്കന്‍ പറവൂരില്‍ ഇരുപത്തിയഞ്ച് തോടുകളുടെ ആഴംകൂട്ടുന്നു. 2018ലെ പ്രളയത്തില്‍ എറണാകുളം ജില്ലയില്‍ വലിയ കെടുതി ഏറ്റുവാങ്ങിയ പ്രദേശമാണ് വടക്കന്‍ പറവൂര്‍. വീണ്ടുമൊരും പ്രതിസന്ധിയുണ്ടായാല്‍ നേരിടാന്‍ മൂന്ന് കോടി 40ലക്ഷം രൂപ മുടക്കിയാണ് തോടുകളുടെ ആഴംകൂട്ടല്‍ പദ്ധതി പുരോഗമിക്കുന്നത്.

അതിവര്‍ഷമുണ്ടാകുെമന്ന  മുന്നറിയിപ്പിന് പിന്നാലെയാണ് പ്രളയമുണ്ടായാല്‍ ആഘാതം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് വടക്കന്‍ പറവൂരില്‍ ഇരുപത്തിയഞ്ച് തോടുകളുടെ ആഴംകൂട്ടുന്നത്. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡ‍ലത്തിലെ ഏഴ് പഞ്ചായത്തുകളിലും പറവൂര്‍ മുനിസിപ്പാലിറ്റിയിലും തോടുകളുടെ ആഴംകൂട്ടുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. പറവൂര്‍ നഗരസഭയിലെ പഷ്ണിത്തോട്, പുത്തന്‍വേലിക്കരയിലെ കണക്കന്‍ക്കടവ്–ആലിമറ്റം തോട്, വരാപ്പുഴയിലെ മുട്ടിനകം തോട്, ചേന്ദമംഗലത്തെ വാടത്തോട് എന്നിവയൊക്കെ നീരൊഴുക്ക് സുഗമമാക്കി ഇതിനകം ആഴംകൂട്ടി.

ഈ മാസമാദ്യം ചേന്ദമംഗലത്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. അതിവര്‍ഷവും പ്രളയവും മുന്നില്‍ക്കണ്ട് വടക്കന്‍ പറവൂരിലെ സര്‍വമേഖലയിലും പ്രതിരോധപ്രവര്‍ത്തനം ശക്തമാണ്.

MORE IN CENTRAL
SHOW MORE
Loading...
Loading...