കോവിഡ് കാലത്ത് അമ്മമാർക്കൊരു കൈത്താങ്ങ്; കലൂരിൽ സ്ത്രീ സൗഹൃദ ബസ് കാത്തിരിപ്പ് കേന്ദ്രം

kaloor-27
SHARE

ഈ കോവിഡ് കാലത്തും കൈകുഞ്ഞുങ്ങളുമായി യാത്ര ചെയ്യേണ്ടി വരുന്ന അമ്മമാര്‍ക്ക് കൊച്ചി കലൂരില്‍ നിന്നൊരു സന്തോഷകാഴ്ച. കലൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് സ്ത്രീസൗഹൃദ ബസ് കാത്തിരിപ്പ് കേന്ദ്രം തയാറായത്. കെട്ടിലും മട്ടിലും ആരെയും ആകര്‍ഷിക്കും കലൂര്‍ സ്വകാര്യ ബസ്് സ്റ്റാന്‍ഡിലെ സ്ത്രീസൗഹൃദ ബസ് കാത്തിരിപ്പ് കേന്ദ്രം. കൈകുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനായി വൃത്തിയും സുരക്ഷയുമുള്ള ഇടം. അതാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തെ വൃത്യസ്തമാക്കുന്നതും. ചലച്ചിത്രതാരം ആശ ശരത്, കൊച്ചി ഡിസിപി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. 

ദീര്‍ഘദൂര യാത്രകള്‍ക്കായി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു കലൂര്‍ സ്റ്റാന്‍ഡില്‍ സുരക്ഷിതമായ ഒരു കാത്തിരിപ്പ് കേന്ദ്രം. ഹൈബി ഈഡന്‍ എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഈ ആവശ്യം യാഥാര്‍ഥ്യമാക്കിയത്. മുഴുവന്‍ സമയ സിസി ടിവി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റാന്‍ഡിലെ പൊതുശുചിമുറിയുടെ നടത്തിപ്പിന്റെ കരാറുകാര്‍ക്ക് തന്നെയാണ് സംരക്ഷണ ചുമതല. സാമൂഹ്യവിരുദ്ധരില്‍ നിന്ന് പുതിയ കാത്തിരിപ്പ് കേന്ദ്രത്തെ സംരക്ഷിക്കാനായി സിറ്റി പൊലീസ് കമ്മിഷണര്‍ ഒാഫിസിലും സിസി ടിവി നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

MORE IN CENTRAL
SHOW MORE
Loading...
Loading...