‘ഉരുളൻതണ്ണി വെള്ളപ്പൊക്കത്തിന് കാരണം ചെക്ക് ഡാം’; അശാസ്ത്രീയതയെന്ന് നാട്ടുകാർ

kothadam-wb
SHARE

കോതമംഗലം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഉരുളൻതണ്ണിയില്‍ വൻ നാശനഷ്ടമുണ്ടാക്കിയ വെള്ളപ്പൊക്കത്തിന് കാരണം പുഴക്ക് കുറുകെ നിര്‍മിച്ച ചെക്ക് ഡാമെന്ന് നാട്ടുകാർ. 2018ലെ വെള്ളപ്പൊക്കസമയത്ത് പോലും അനുഭവിക്കാത്ത ദുരിതം ഏറ്റുവാങ്ങിയതോടെയാണ് ചെക്ക് ഡാം നിര്‍‌മിച്ചതിലെ അശാസ്ത്രീയത നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഉരുളൻതണ്ണിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായാണ് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി  ചെക്ക് ഡാം പണിതത്. പുഴയിലൂടെ ഒഴുകിവരുന്ന വെള്ളം പക്ഷെ ചെക്ക് ഡാമിലൂടെ സുഗമമായ ഒഴുകുന്നില്ല. മഴക്കാലമായാൽ വൻ മരങ്ങൾ കടപുഴകി പുഴയിലൂടെ ഒഴുകിയെത്തുന്നത് അശാസ്ത്രീയമായി 

നിർമ്മിച്ച ചെക്ക് ഡാമിന്റെ തൂണുകളിൽ തട്ടിനിൽക്കും. ഒഴുക്ക് തടസ്സപ്പെടുന്നതുമൂലം ജനവാസമേഖലയിൽ ഉള്ള ഈ ചെക്ക് ഡാമിൽ പെട്ടെന്ന് വെള്ളം നിറയുകയും കനത്ത മഴകൂടിയായാല്‍ വീടുകൾ മുങ്ങി പോവുകയും ചെയ്യും.

ചെക്ക് ഡാമിൻ്റെ നിര്‍മാണം ആരംഭിച്ചപ്പോൾ മുതൽ അശാസ്ത്രീയ നിര്‍മാണരീതിക്കെതിരെ നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു എന്നാൽ അന്ന് അധികൃതരും അത് വകവയ്ച്ചില്ലെന്നും ആരോപണമുണ്ട്. മുമ്പ് ഉരുൾപൊട്ടിയിട്ടും  പ്രളയം വന്നിട്ടും ഉണ്ടാകാത്ത വെള്ളപ്പൊക്കത്തില്‍ പന്തപ്ര ആദിവാസി കോളനിയടക്കം ദുരിതത്തിലാണ്. ചെക്ക്ഡാം പുനർനിർമിക്കാതെ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും നാട്ടുകാര്‍ പറയുന്നു.

MORE IN CENTRAL
SHOW MORE
Loading...
Loading...