വിപണിയില്ലാതെ കർഷകർ; സഹായിക്കാതെ വിഎഫ്പിസികെ; ആക്ഷേപം

banana-wb
SHARE

വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ കാസര്‍കോട് ജില്ലയിലെ നേന്ത്രവാഴ കര്‍ഷകരെ സഹായിക്കാന്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സില്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പൊതുവിപണിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയിട്ടും ജില്ലയിലെ വിഎഫ്പിസികെ അധികൃതരുടെ ഭാഗത്ത് നിന്ന് 

ഒരു ഇടപെടലും ഉണ്ടായില്ലെന്നാണ് കര്‍ഷകരുടെ പരാതി. കോവിഡില്‍ പഴം..പച്ചക്കറി വിപണികള്‍ തളര്‍ന്നതോടെ പ്രതിസന്ധിയിലായ നേന്ത്രവാഴ കര്‍ഷകര്‍ സഹായത്തിനായി ആദ്യം സമീപിച്ചത്  വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സില്‍ അധികൃതരെയാണ്. ഒരു സഹായവും ലഭിച്ചില്ലെന്ന് മാത്രമല്ല സ്വന്തം നിലയ്ക്ക് വിപണി കണ്ടെത്താനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. നേരത്തെയും കര്‍ഷകരോട് ഇതിന് സമാനമായ രീതിയില്‍ ഉദ്യോഗസ്ഥര്‍ നിഷേധാത്മകമായ സമീപനം സ്വീകരിച്ചിരുന്നെന്നും കര്‍ഷകര്‍ പറയുന്നു. നിലവില്‍ 

ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്ന് ഹോട്ടികോര്‍പാണ് തോട്ടങ്ങളില്‍ നിന്ന് നേന്ത്രക്കുലകള്‍ വാങ്ങുന്നത്. എന്നാല്‍ എത്ര ടണ്‍ വാങ്ങും എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. മുടക്ക് മുതല്‍ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കൃഷി അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മിക്ക കര്‍ഷകരും.

MORE IN CENTRAL
SHOW MORE
Loading...
Loading...