വണ്ടിപ്പെരിയാറിൽ കരടി ചത്ത നിലയില്‍; അന്വേഷണം

bear-wb
SHARE

ഇടുക്കി വണ്ടിപ്പെരിയാറിൽ കരടിയെ ചത്തനിലയിൽ കണ്ടെത്തി. പെരിയാർ ടൈഗർ റിസർവിനോട്  ചേർന്നുകിടക്കുന്ന കൃഷിയിടത്തിലാണ് 10 വയസ്സ് പ്രായമുള്ള കരടിയെ ചത്ത നിലയിൽ കണ്ടത്. വനംവകുപ്പ് അന്വേഷണം  തുടങ്ങി.

വണ്ടിപ്പെരിയാർ അറുപത്തിമൂന്നാം മൈൽ ഇല്ലിക്കമുറിയിൽ  ക്രിസ് കുര്യാക്കോസിന്റെ  കൃഷിയിടത്തിലാണ്  കരടിയെ ചത്ത നിലയിൽ കണ്ടെത്തിയത്. കുമളി വനപാലക സംഘം  സ്ഥലത്ത് എത്തി പരിശോധന നടത്തി. ഏകദേശം പത്ത് വയസ്സ് പ്രായം വരുന്ന കരടിയാണെന്നും, വാർദക്യം മൂലമാണ് 

മരണമെന്നും  പ്രാഥമിക നിഗമനം.  പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത്  വന്യമൃഗ  ശല്ല്യം രൂക്ഷമാണ്. വേലിയും, ട്രഞ്ചും  ഇല്ലാത്തതിനാൽ ആന, കാട്ടുപോത്ത്, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്ക് കടന്നുകയറി  വ്യാപകമായി കൃഷി  നശിപ്പിക്കുന്നു. 

ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ  കടക്കാതിരിക്കാൻ  നടപടി  വേണമെന്നാണ്   നാട്ടുകാരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE
Loading...
Loading...