കുമളി വഴി കേരളത്തിലേക്ക് ആളൊഴുകുന്നു; അതിർത്തി പാസ് ദുരുപയോഗമെന്ന് ആക്ഷേപം

kumili-13
SHARE

കുമളി  സംസ്ഥാന അതിര്‍ത്തി കടക്കാനുള്ള പാസ് ഇളവുകള്‍ ദുരുയോഗം ചെയ്ത് നിരവധിപേര്‍ തമിഴ്നാട്ടില്‍ നിന്നുള്‍പ്പടെയെത്തുന്നെന്ന് പരാതി.  കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍   ജില്ലയുടെ എല്ലാ മേഖലകളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. പാസ് ഇളവുകള്‍ സംബന്ധിച്ച്  കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്നും കലക്ടര്‍ വ്യക്തമാക്കി.

കുമളി ചെക്ക് പോസ്റ്റ് വഴി പ്രതിദിനം അറുനൂറിനും ആയിരത്തിനുമിടയിൽ ആളുകൾ കേരളത്തിലേയ്ക്ക് എത്തുന്നുണ്ട്. കാട്ടുപാതകളിലൂടെ എത്തുന്നവരും ഏറെയാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും തമിഴ്നാട്ടിൽ നിന്ന്  കുമളിവഴി കേരളത്തിലെത്തിയവരാണ്. കേരളവുമായി അതിർത്തി പങ്കിടുന്ന തേനി ജില്ലയിൽ മാത്രം ആയിരത്തോളം രോഗികൾ ഉണ്ട്. നാല് പൊലീസ് സ്റ്റേഷനുകളും താലൂക്ക് ഓഫിസും തേനിയിൽ അടച്ചു. കോവിഡിന്റെ വലിയ പ്രതിസന്ധിയില്ലാത്ത ഇടുക്കിയെ സുരക്ഷിത കേന്ദ്രമായി പരിഗണിച്ച് മലയാളികളെക്കാൾ തമിഴ് വംശജരും തോട്ടം തൊഴിലാളികളും കൂട്ടമായി എത്തുന്നുണ്ട്. 

അന്തര്‍ സംസ്ഥാന വിഷയമായതുകൊണ്ട്  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാസുകള്‍ ലഭ്യമാകുന്നത്. ഓട്ടോ അപ്രൂവല്‍ ആയതു കൊണ്ട് അപേക്ഷ നല്കിയാലുടന്‍ അനുമതിയും ലഭിക്കുന്നു. ആശങ്ക സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെന്ന് ജില്ലാ 

കുമളി വഴി എത്തുന്ന എല്ലാവരുടെയും വിവരങ്ങള്‍ അതത് പ്രദേശത്തെ ആരോഗ്യ, പൊലീസ് വിഭാഗങ്ങളെ അറിയിച്ച്  നടപടികള്‍  സ്വീകരിക്കുകയും ചെയ്തു വരുന്നതായും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 

MORE IN CENTRAL
SHOW MORE
Loading...
Loading...