തീരദേശ മേഖലകളില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം; ജാഗ്രതയോടെ എറണാകുളം

coastal-13
SHARE

എറണാകുളത്തെ തീരദേശ മേഖലകളില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്നു. ചെല്ലാനത്തുമാത്രം ഇന്നലെ പത്തൊമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജാഗ്രതയും പരിശോധനയും ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ചെല്ലാനത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണംകൂടി. ഇതോടെ ഹാര്‍ബറും പഞ്ചായത്തും അടച്ചു. ക്ലസ്റ്ററായി കണക്കാക്കി പ്രദേശത്തുനിന്ന് കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധന നിര്‍ണായകമായി. കഴിഞ്ഞ വെള്ളിവരെ ആകെ പന്ത്രണ്ടുപേര്‍ക്കാണ് ചെല്ലാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസംകൊണ്ട് കണ്ടെത്തിയത് 31 പേര്‍ക്ക്. ചെല്ലാനം ഹാര്‍ബര്‍ അടച്ചതോടെ അവിടെനിന്നുള്ള വള്ളങ്ങളടക്കം കാളമുക്കിലുമെത്തി. ഇതോടെ ഈ മാര്‍ക്കറ്റും അടച്ചു. 

ചെല്ലാനത്തുമാത്രം നാല്‍പത്തിമൂന്നുപേര്‍ക്ക് രോഗം ബാധിച്ചതോടെ ആരോഗ്യവകുപ്പും അതീവ ജാഗ്രതയിലാണ്. രോഗികളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തിയുള്ള സാംപിള്‍ ശേഖരണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നുമുതല്‍ പത്തുദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച അമ്പതുപേരില്‍ 41പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

MORE IN CENTRAL
SHOW MORE
Loading...
Loading...