ചെല്ലാനത്ത് നിർത്തിയിട്ടിരുന്ന ബോട്ടുകളുടെ എൻജിൻ അടിച്ചു തകർത്തു

boatattack-2
SHARE

കൊച്ചി ചെല്ലാനത്ത് ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളുടെ എന്‍ജിന്‍ അടിച്ചു തകര്‍ത്തു. മൂന്നുബോട്ടുകളുടെ എന്‍ജിനാണ് രാത്രിയില്‍ തകര്‍ത്തത്. കണ്ണമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചെല്ലാനം ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന കുന്നുമ്മേല്‍ ബ്രദേഴ്സിന്റെ ഒരു ബോട്ടിന്റെയും രണ്ട് കാരിയര്‍ വള്ളങ്ങളുടെയും എഞ്ചിനാണ് ബുധന്‍ രാത്രി തകര്‍ത്തത്. ഒരു എഞ്ചിന്‍ പൂര്‍ണമായും തകര്‍ത്തു. ഇരുമ്പ് കമ്പിപോലുള്ള വസ്തുകൊണ്ട് ഷാഫ്റ്റും മറ്റ് ഭാഗങ്ങളുമെല്ലാം പൊട്ടിച്ചിട്ടുണ്ട്. ഈ എഞ്ചിന്‍ പൂര്‍ണമായും ഉപയോഗശൂന്യമായെന്ന് തൊഴിലാളികള്‍ പറയുന്നു. രണ്ട് എഞ്ചിനുകളുടെ ലോക്ക് അടക്കം തകര്‍ത്തു. ബോട്ടിന്റെ വശങ്ങളില്‍ കമ്പി ഉപയോഗിച്ച് കുത്തിപ്പൊളിച്ചിട്ടുമുണ്ട്.

ബോട്ടുടമയുടെ പരാതിയില്‍ കണ്ണമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീരത്ത് സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും ആരോപണമുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...