ഇന്ധനവിലക്കയറ്റത്തിൽ ഗതിമുട്ടി മുച്ചക്രവാഹനത്തിൽ ഉപജീവനം കണ്ടെത്തുന്നവർ

wheelchairpetrol-03
SHARE

ഇന്ധനവിലക്കയറ്റത്തിൽ ഗതിമുട്ടി മുച്ചക്രവാഹനവുമായി ഉപജീവനം നടത്തുന്ന ഭിന്നശേഷിക്കാർ. ലോക്ക്ഡൗൺ കാരണം സ്വയംതൊഴിലിനായി നിർമിച്ച ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പോലും പാടുപെടുന്നവർക്ക് ഇന്ധനവിലവർധന വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ലോട്ടറി വിൽപ്പനയാണ് ചങ്ങരംകുളം സ്വദേശി സന്തോഷിന്.ലോക്ക്ഡൗണിൽ സ്തംഭിച്ച കച്ചവടം പൊടിതട്ടിയെടുക്കാൻ തൻ്റെ മുച്ചക്ര വാഹനത്തിൽ നഗരപാച്ചിലിലാണ് ഇദ്ദേഹം. കാര്യങ്ങൾ മെച്ചപ്പെട്ടു വരികയായിരുന്നു. അപ്പോഴാണ് ഇന്ധനവില വില്ലനായി അവതരിച്ചത്. ലോട്ടറി വിറ്റ് കിട്ടുന്ന പൈസ പെട്രോളടിക്കാൻ പോലും തികയാത്ത അവസ്ഥ. സൈഡ് വീലുകളുള്ളതിനാൽ മൈലേജും ഈ വാഹനങ്ങൾക്ക് തീരെ കുറവാണ്. 

ഭിന്നശേഷിക്കാർക്ക് നിശ്ചിത തുക പെട്രോളിന് കേന്ദ്ര സർക്കാർ സബ്സിഡി നൽകിയിരുന്നു. പിന്നീട് അത് നിർത്തലാക്കി.ഈ സാഹചര്യത്തിൽ ഇന്ധന സബ്സിഡി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങുകയാണ് ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ. സോപ്പുകളും, കുടകളും, പേനകളുമെല്ലാം വാഹനങ്ങളിൽ കൊണ്ടുനടന്ന് തുച്ഛമായ വരുമാനത്തിൽ കുടുംബം പോറ്റുന്നവരും ഇക്കൂട്ടത്തിലുണ്ട്. ലോക്ക്ഡൗണിനു പുറകേയെത്തിയ ഇന്ധനവിലക്കയറ്റം ഇവരെ സാരമായി തന്നെ ബാധിച്ചിട്ടുമുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...