ആൾക്കൂട്ടമൊഴിവാക്കി ഓൺലൈൻ ക്ലാസ്; തൊടുപുഴയിൽ മികച്ച പ്രതികരണം

online-class
SHARE

സ്കൂളുകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ തുടങ്ങിയ ഓൺലൈൻ ക്ലാസിന് നിറഞ്ഞ സദസിൽ തുടക്കം. തൊടുപുഴ മുൻസിപ്പാലിറ്റിയിലെ അംഗൻവാടിയിലാണ് വിദ്യാർഥികളെ വിളിച്ചുകൂട്ടി ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയത്. സാമൂഹ്യ അകലം പാലിച്ചായിരുന്നു പരിപാടിയെന്ന് നഗരസഭ.

തൊടുപുഴ നഗരസഭയിലെ ഇരുപതാം വാർഡിൽ കീരിക്കോട് നവ കേരള ലൈബ്രറിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടന ചടങ്ങ് നടന്നു.ഒന്നാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള അമ്പതോളം വിദ്യാർഥികളെത്തി. ഇങ്ങനെ ആൾക്കൂട്ടം ഒഴിവാക്കാൻ ലക്ഷ്യമിട്ടു തുടങ്ങുന്ന ഓൺലൈൻ ക്ലാസിനു നിറഞ്ഞ സദസിൽ തുടക്കം.തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ പദ്ധതി  ഉദ്ഘാടനം ചെയ്തു.

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഇവിടെ വരും ദിവസങ്ങളിൽ ഒാണ്‍ലൈന്‍ ക്ലാസ് ക്രിമീകരിച്ചത്. രാവിലെ എട്ടു മണി മുതൽ വൈകിട്ട് 4 മണി വരെയാണ്   ക്ലാസ്. ഓൺലൈൻ ക്ലാസ് നൽകുന്നതിന് അധ്യാപകരുടെ സേവനം എല്ലാദിവസവും ലഭ്യമാണ് . നിരവധി കുട്ടികൾ ഓൺലൈൻ ക്ലാസ്സിനു വേണ്ടി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...