വിത്തുവിതയ്ക്കാൻ എംപിയെത്തി; അരൂർ പൊക്കാളിപ്പാടത്ത് കൃഷിയിറക്കി

agriaroor-04
SHARE

സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയേകി ആലപ്പുഴ അരൂരില്‍ പൊക്കാളിപ്പാടത്ത് വിത്തിട്ടു. വര്‍ഷങ്ങളായി തരിശായി കിടന്ന മണ്ണിലാണ് കൃഷി. ആലപ്പുഴ എം.പി. എ.എം.ആരിഫ് വിത്തുവിതയ്ക്കാനെത്തി.

കോടംതുരുത്ത് പഞ്ചായത്തിലെ തട്ടാരി പാടശേഖരത്തിലാണ് വിത്തിട്ടത്. പാട്ടത്തിനെടുത്ത 50 ഏക്കര്‍ തരിശുപാടത്താണ് നിലം ഒരുക്കിയത്. ഇവിടുത്തെ കതിര്‍ പുരുഷ സ്വാശ്രയസംഘം പ്രവര്‍ത്തകരാണ് നെല്‍കൃഷി ചെയ്യുന്നത്.

എട്ടുപേരാണ് സംഘത്തില്‍. സഹായത്തിന് കൃഷി ഭവനവും എഴുപുന്ന സൗത്ത് സഹകരണബാങ്കും പഞ്ചായത്തുമെല്ലാമുണ്ട്. വിവിധ തൊഴില്‍ ചെയ്യുന്നവരാണ് ഇവര്‍. ലോക്ഡൗണിന് േശഷമുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കലാണ് ലക്ഷ്യം. വലിയ പിന്തുണയുമായി നാട്ടുകാരുമുണ്ട്

MORE IN CENTRAL
SHOW MORE
Loading...
Loading...