പൈപ്പിടാൻ റോഡ് പൊളിച്ചു; മരട് നഗരസഭയ്ക്ക് നഷ്ടപരിഹാരം നൽകും

maradu-strike-2
SHARE

പൈപ്പിടാന്‍ റോഡ് പൊളിച്ചതിനുള്ള നഷ്ടപരിഹാരം അടുത്തമാസം 10നകം മരട് നഗരസഭയ്ക്ക് നല്‍കുമെന്ന്  ജല അതോറിറ്റിയുടെ ഉറപ്പ് . നഗസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ ജല അതോറിറ്റി  ഒാഫീസ് ഉപരോധിച്ചതിനെ തുടര്‍ന്നാണ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍  രേഖാമൂലം ഉറപ്പ് നല്‍കിയത് . റോഡ് കുഴിച്ച് പൈപ്പിട്ട വകയില്‍ നഷ്ടപരിഹാരമായി ഇനി രണ്ട് കോടിരൂപയാണ് ജല അതോറിറ്റി നല്‍കാനുള്ളത്. 

മരടില്‍ തകരാത്ത ഒരു റോഡുമില്ല .  ജനങ്ങളുടെ മുഖത്തു നോക്കാനാകാതായതോടെയാണ് ജനപ്രതിനിധികള്‍ തന്നെ സമരത്തിനിറങ്ങിയത് .  പലതരം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും ഫലമുണ്ടാകാതായതോടെയാണ് ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറെ തന്നെ ഉപരോധിച്ചത് . കിട്ടാനുള്ള കാശിന്റെ കണക്ക് അണ പൈ വിടാതെ നഗരസഭാ അധ്യക്ഷ എന്‍ജിനീയറെ അറിയിച്ചു. ന്യായം പറയാന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറും നിന്നില്ല . തിരുവനന്തപുരത്ത് നേരിട്ട് ബന്ധപ്പെട്ട് കണക്ക് ചോദിച്ചു . ഉടന്‍ ഫണ്ട് ലഭ്യമാക്കുമെന്ന് ചീഫ് ഒാഫിസില്‍ നിന്നും ഉറപ്പ് 

നഗരസഭാ അതിര്‍ത്തിയിലെ റോഡുകള്‍ പൈപ്പിടാന്‍ പൊളിച്ച വകയില്‍ 5.38 കോടിരൂപയാണ് നഗരസഭയ്ക്ക് ജല അതോറിറ്റി നല്‍കേണ്ടത് . ഇതില്‍ രണ്ടുകോടി മാത്രമാണ് ലഭിച്ചത് . അതിനാല്‍ മഴക്കാലത്തിന് മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാമെന്ന നഗരസഭയുടെ പ്രതീക്ഷയും അസ്ഥാനത്തായി 

MORE IN CENTRAL
SHOW MORE
Loading...
Loading...