ഹരിത വിപ്ലവത്തിനൊരുങ്ങി തൃശൂർ അതിരൂപത; ഓണവിപണി ലക്ഷ്യം

diocesefarm-03
SHARE

തൃശൂര്‍ അതിരൂപതയുടെ ഹരിത വിപ്ലവം പദ്ധതിയ്ക്കു തുടക്കമായി. നടത്തറയിലെ പത്തേക്കര്‍ തരിശു ഭൂമിയില്‍ പച്ചക്കറി കൃഷിയ്ക്കു വിത്തുപാകി. തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള പത്തേക്കര്‍ ഭൂമിയിലാണ് കൃഷി. ഇരുപത്തിയൊന്നിനം പച്ചക്കറികള്‍. മുപ്പതിനം കിഴങ്ങു വര്‍ഗങ്ങളും കൃഷി ചെയ്യുന്നു. തരിശു ഭൂമി കൃഷി ചെയ്യണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം മാനിച്ചാണ് കൃഷിയിറക്കിയത്. 

അതിരൂപതയുടെ കീഴിലുള്ള വിവിധ കൂട്ടായ്മകള്‍ കൃഷിപണിയ്ക്കായി ഇറങ്ങും. ഓണ സമയത്ത് വിളവെടുപ്പാണ് ഉദ്ദേശ്യം. മെച്ചപ്പെട്ട വില ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. ജൈവ പച്ചക്കറികള്‍ ആയതുക്കൊണ്ടുതന്നെ വാങ്ങാന്‍ ആളുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് ആദ്യ വിത്തു പാകി കൃഷി ഉദ്ഘാടനം ചെയ്തത്.

മല്‍സ്യം, പശു , കോഴി വളര്‍ത്തലും ഇതിന്റെ ഭാഗമായുണ്ട്. മഴക്കാലം വരാനിരിക്കുന്നതിനാല്‍ മികച്ച വിളവ് കിട്ടുമെന്ന പ്രതീക്ഷയുണ്ട്. അതിരൂപതയുടെ കീഴിലുള്ള അഞ്ചു ലക്ഷം കുടുംബങ്ങളിലും കൃഷി തുടങ്ങാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...