പീച്ചി ഡാമിൽ നിന്നും അധികവെള്ളം പുഴയിലേക്ക് തുറന്നുവിട്ടു

peechidam-06
SHARE

തൃശൂര്‍ പീച്ചി ഡാമില്‍ നിന്ന് വൈദ്യുതി ഉല്‍പാദനം വഴി അധികവെള്ളം പുഴയിലേക്ക് തുറന്നുവിട്ടു. മഴക്കാലത്തിന് മുമ്പേ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. 

മഴ കൂടുെമന്നും ഓഗസ്റ്റില്‍ അതിവര്‍ഷം വരുമെന്നും മുന്നറിയിപ്പുള്ളതിനാല്‍ ഡാം സുരക്ഷാ സമിതി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഓരോ മാസവും ഡാമുകളില്‍ സൂക്ഷിക്കേണ്ട ജലനിരപ്പിനെ സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശമുണ്ട്. പീച്ചി ഡാമില്‍ ഇതുപ്രകാരം അധികജലമുണ്ട്. ഇത് വൈദ്യുതി ഉല്‍പാദനത്തിനു വേണ്ടി ഉപയോഗിച്ചു. 

വൈദ്യുതി ഉല്‍പാദനം സാങ്കേതിക തകരാറു മൂലം തൊട്ടുപിന്നാലെ അല്‍പനേരം നിലച്ചെങ്കിലും വെള്ളം തുറന്നു വിടുന്നത് നിര്‍ത്തിയില്ല. മണലി പുഴയിലേക്ക് വെള്ളം എത്തി. മേയ് 31 വരെ വെള്ളം തുറന്നു വിടുന്നത് തുടരും. ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടില്ല. ജില്ലയിലെ മറ്റു ഡാമുകളിലെ ജലനിരപ്പും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അധികജലമുണ്ടെങ്കില്‍ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം തുറന്നുവിടും. 

MORE IN CENTRAL
SHOW MORE
Loading...
Loading...